അടൂർ: ഒറ്റനോട്ടത്തിൽ കണ്ടാൽ വലിയ വാഴക്കുലയാണെന്ന് തോന്നും. യാഥാർഥ്യം മനസ്സിലാക്കാൻ അൽപസമയമെടുക്കും. ലോകത്തിലെ ആദ്യത്തെ സിമൻറിൽ നിർമിച്ച വാഴയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന ചെങ്കദളിവാഴ കാണാൻ ഏറെപ്പേരാണ് എത്തുന്നത്.
അടൂർ മാഞ്ഞാലി സ്വദേശി ശില ഡിസൈൻ വർക്സിലെ സന്തോഷും കൂട്ടരുമാണ് സിമൻറും മെറ്റലും പീസാൻറും വാർക്കകമ്പിയും ഉപയോഗിച്ച് വാഴ നിർമിച്ചത്. സിനിമാപറമ്പ് മുതുപിലാക്കാട് വിസ്മയയിൽ കൃഷ്ണലാലിെൻറ വീട്ടിലാണിത്. കുലച്ചുനിൽക്കുന്ന വാഴയും വാഴത്തൈയും കരിഞ്ഞ ഇലയുമൊക്കെ കണ്ടാൽ ഒറിജിനല്ലെന്ന് പറഞ്ഞാലും ആരും സംശയിക്കും.
25 ദിവസത്തെ ശ്രമത്തിനൊടുവിലാണ് വാഴ പൂർത്തീകരിച്ചതെന്ന് ശില സന്തോഷ് 'മാധ്യമ'ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.