അടൂർ: അടൂർ സെൻട്രൽ ടോളിനു സമീപം കെ.പി റോഡരികിൽ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കെൻകോസിന്റെ സ്ഥലത്തെ കാട് നീക്കം ചെയ്യുന്നതിനിടെ കഞ്ചാവ് കണ്ടെത്തി. 450 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെത്തിയത്. തുടർന്ന് സമീപത്തെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തി. കാടുപിടിച്ചു കിടന്ന കെൻകോസിന്റെ സ്ഥലം പാമ്പുകളുടെ ശല്യത്തെ തുടർന്ന് ബുധനാഴ്ച വൃത്തിയാക്കുകയായിരുന്നു.
കാടുനീക്കുന്ന ജോലിക്കാരനാണ് കഞ്ചാവ് ആദ്യം കാണുന്നത്. കാടുവെട്ടുന്ന മെഷീൻ പ്ലാസ്റ്റിക് പാത്രത്തിൽ തട്ടിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തുന്നത്. ഉടൻ വീട്ടുകാർ അടൂർ നഗരസഭ കൗൺസിലർ അഡ്വ.ഷാജഹാനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ എക്സൈസ് സി.ഐ ബി. അൻഷാദിന്റെ നേതൃത്വത്തിലെത്തിയ എക്സൈസ് സമീപത്തെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തി.
സംഭവത്തിൽ അസം സ്വദേശി ഇഫ്മാഫി അലി എന്നയാൾക്കെതിരെ കേസ് എടുത്തതായി അടൂർ എക്സൈസ് സി.ഐ ബി. അൻഷാദ് പറഞ്ഞു. കെൻകോസിനു സമീപം ഒട്ടേറെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. സന്ധ്യകഴിഞ്ഞാൽ കഞ്ചാവ് കണ്ടെത്തിയ പ്രദേശം മുഴുവൻ ഇവരുടെ താവളമാണെന്നും നാട്ടുകാർ എക്സൈസ് അധികൃതരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.