അടൂർ: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പത്തനംതിട്ട ഡിവൈ.എസ്.പിയുടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു.ആർക്കും പരിക്കില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി കെ. വിദ്യാധരൻ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. കോടതി ഡ്യൂട്ടി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങവെ അടൂർ-തട്ട റോഡിൽ ആനന്ദപ്പള്ളിക്കും പോത്രാടിനുമിടക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറിലിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് റോഡരികിലെ അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. സമീപത്ത് െവച്ചിരുന്ന ബൈക്കിലും ഇടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.