അടൂർ: നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനം രവീന്ദ്രൻ അചാരിയുടെ വീട്ടിലെ സ്വീകരണ മുറിയിലെ വൈദ്യുതി ഉപകരണങ്ങൾക്കാണ് തീപിടിച്ചത്. അപകട സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.
കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സമീപത്ത് നിന്നും വെള്ളം കോരി ഒഴിച്ച് തീ കെടുത്തിയെങ്കിലും മുറിക്കുള്ളിൽ ഉണ്ടായിരുന്ന ടെലിവിഷൻ, സോഫാ സെറ്റി, വയറിങ്ങുകൾ എന്നിവ പൂർണമായും കത്തി നശിച്ചു. അടൂർ അഗ്നി രക്ഷ നിലയം ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നു സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.
മുറിക്കുള്ളിൽ കത്തിച്ച് വച്ചിരുന്ന നിലവിളക്കിൽ നിന്നും തീ പടർന്നത് ആണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അപകട സമയം വീടിനുള്ളിൽ ആളില്ലാതിരുന്നതും പ്രദേശവാസികളുടെ സമയോചിത ഇടപെടലുമാണ് ഒരു വലിയ അപകടം ഉണ്ടാകാതിരിക്കാൻ സഹായകം ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.