അടൂർ: കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിലുള്ള വിരോധം നിമിത്തം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. അഞ്ചുപേർ അറസ്റ്റിലായി. പഴകുളം ശ്യാമിനി ഭവനം വീട്ടിൽ ശ്യാംലാൽ (32), ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതിൽ വീട്ടിൽ ആഷിഖ് (23), പഴകുളം പന്ത്രാംകുഴിയിൽ വീട്ടിൽ ഷെഫീഖ് (36), പഴകുളം അനിൽ ഭവനത്തിൽ അനീഷ് (36), കഞ്ചുകോട് വട്ടയത്തിനാൽ തെക്കേക്കര മുരളീ ഭവനം അരുൺ (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. പഴകുളം ഭവദാസൻ മുക്കിലുള്ള പൊൻമാന കിഴക്കേതിൽ വീട്ടിന്റെ ജനൽ ഗ്ലാസുകൾ അടിച്ച് പൊട്ടിച്ചും വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വീട്ടമ്മ സലീനയുടെ നെഞ്ചിലും വയറ്റിലും ചവിട്ടി. നിലത്തുവീണ സലീനയെ ഇരുമ്പുവടികൊണ്ട് തലക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ സലീനയുടെ വലത് കൈയിൽ മുറിവ് ഉണ്ടായി. അടൂർ-നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം പ്രശ്നക്കാരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.