അടൂര്‍: 'എനിക്ക് രാഷ്ട്രീയം തൊഴില്‍ അല്ല, ജീവിതോപാധിയുമല്ല. അതുകൊണ്ടുതന്നെ എന്നെ ഈ വാര്‍ഡിെൻറ ജനപ്രതിനിധിയായി തെരഞ്ഞെടുത്താല്‍ നഗരസഭയില്‍നിന്ന് കൗണ്‍സിലര്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം 8200 രൂപ വാര്‍ഡിലെ സാമ്പത്തിക ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി നല്‍കും' -മുന്നണി സ്ഥാനാര്‍ഥികളാരും നല്‍കാത്ത ജീവകാരുണ്യ വാഗ്ദാനങ്ങളുമായി വോട്ട് അഭ്യര്‍ഥിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ഓട്ടോ ഡ്രൈവറുടെ അഭ്യര്‍ഥനയിലെ വാചകങ്ങളാണിത്.
അടൂര്‍ നഗരസഭ ഹോളിക്രോസ് 27ാം വാര്‍ഡില്‍ മത്സരിക്കുന്ന എസ്. അനൂപ്കുമാറാണ് (ഓട്ടോ കണ്ണന്) പതിവ് രാഷ്ട്രീയക്കാരില്‍നിന്ന് വിഭിന്നമായ വാഗ്ദാനങ്ങളുമായി തെൻറ തൊഴില്‍ സൂചിപ്പിക്കുന്ന 'ഓട്ടോറിക്ഷ' ചിഹ്നത്തില്‍ മത്സരിക്കുന്നത്. അര്‍ബുദം, ഹൃദ്രോഗം, വൃക്ക രോഗം ബാധിച്ചവര്‍ക്കും ചികിത്സ സഹായം നല്കുന്ന സ്പര്‍ശം -സാന്ത്വനം പദ്ധതി, തെൻറ നിത്യവരുമാനത്തില്‍നിന്ന് ഒരു വിഹിതം സാമ്പത്തിക പിന്നാക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്കുന്ന അക്ഷരജ്യോതി വിദ്യാഭ്യാസ പദ്ധതി, എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക്് കൗണ്‍സിലര്‍ 27 അവാര്‍ഡ്, തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് പരിശീലനവും തൊഴില്‍ യൂനിറ്റും വര്‍ഷംതോറും ജീവനം മെഗാ മെഡിക്കല്‍ ക്യാമ്പ്, ക്യാമ്പില്‍ പരിശോധനക്ക് വിധേയരാകുന്ന ഓട്ടോ-ടാക്സി, നിര്‍മാണം, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്ക് തുടര്‍ചികിത്സ സൗകര്യം എന്നിവയാണ് അനൂപിെൻറ വേറിട്ട വാഗ്ദാനങ്ങള്‍. കൂടാതെ നഗരവികസനത്തിന് 14 ഇനം പദ്ധതികളും അക്കമിട്ട് നിരത്തുന്ന അനൂപ് തന്നെ വിജയിപ്പിച്ചാല്‍ ഇവ നടപ്പാക്കുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.