അടൂർ: അതിസമ്പന്ന വിഭാഗങ്ങളെ സംരക്ഷിക്കുകയും സാധാരണക്കാരുടെ ജനജീവിതം തകർക്കുകയും ചെയ്യുന്ന തീവ്രവർഗീയ കേന്ദ്ര സർക്കാറിന് അപവാദമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ എന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അടൂരിൽ 'കർഷക സമരവും ഭാവി ഇന്ത്യയും' വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ചുകൊല്ലം കൂടി കഴിയുമ്പോൾ രാജ്യത്തിന്റെ അവസ്ഥ വളരെ ദയനീയമാകുമെന്ന് വിജയരാഘവൻ പറഞ്ഞു.
സെമിനാറിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ടി.ഡി. ബൈജു, ആർ. ഉണ്ണികൃഷ്ണപിള്ള, അഡ്വ. എസ്. മനോജ്, പി.ബി. സതീഷ് കുമാർ, സി. രാധാകൃഷ്ണൻ, കെ. കുമാരൻ, മുഹമ്മദ് അനസ്, വിഷ്ണുഗോപാൽ, വി. വിനേഷ്, എസ്. ശ്രീനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.