അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത; അപകടത്തിൽ രണ്ടു മരണം

പത്തനംതിട്ട: അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ എം.സി റോഡിലെ പട്ടാഴിമുക്കിലാണ് അപകടമുണ്ടായത്. അപകടത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

സഹ അധ്യാപകർക്കൊപ്പം വിനോദയാത്രക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. തുമ്പമൺ സ്കൂളിലെ അധ്യാപികയാണ്. വഴിമധ്യേ ട്രാവലർ തടഞ്ഞുനിർത്തി ഹാഷിം അനുജയെ കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. കാറിൽ കയറ്റി മിനിറ്റുകൾക്കകം അപകടമുണ്ടായി. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

കാർ അമിത വേഗതയിൽ ലോറിയിൽ ഇടിപ്പിക്കുകയായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.  

Tags:    
News Summary - Mysterious in Adoor car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.