അടൂർ: കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനങ്ങൾ പുതഞ്ഞ് അപകടം പതിവാകുന്നു. അടൂർ മുതൽ പഴകുളം വരെയാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പണി ആരംഭിച്ച് എട്ടുമാസം കഴിഞ്ഞിട്ടും പൂർത്തിയായില്ല.
പഴകുളത്ത് നിന്ന് വായനശാല ജങ്ഷൻ വരെ മാത്രമാണ് പൈപ്പിട്ടത്. റോഡിന് ഇരുവശവും പൈപ്പിട്ട ശേഷം ശരിയായ വിധത്തിൽ ഉറപ്പിക്കാത്തതിനാൽ മഴ പെയ്തതോടെ മണ്ണ് താഴ്ന്ന് വാഹനങ്ങൾ റോഡരികിൽ മറിഞ്ഞ് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അമ്പാടി ജങ്ഷനിലാണ് ഏറെ പ്രശ്നം. ഇവിടെ ഇരുവശവും വാഹനങ്ങൾ താഴുന്നു. ബൈക്കുകൾ റോഡരികിലേക്കിറക്കിയാൽ തെന്നി മറിയുന്നു. അടൂർ ഹൈസ്കൂൾ ജങ്ഷനിൽ റോഡരികിൽ പൈപ്പിറക്കി കൂട്ടിയിട്ടതും അപകട ഭീഷണിയാണ്. സ്കൂൾ തുറക്കുന്നതോടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലം കൂടിയാണിത്. അതിനാൽ പൈപ്പുകൾ ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.