അടൂർ: ആംബുലൻസ് സൗകര്യം ലഭിക്കാതെ തെരുവ് നായ്യുടെ കടിയേറ്റയാൾ മരിച്ച സംഭവത്തിൽ മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സുപ്രണ്ടിനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. പ്രകടനമായി എത്തിയ പ്രതിഷേധക്കാർ ഒരു മണിക്കൂറോളം സുപ്രണ്ടിനെ തടഞ്ഞു വച്ചു. സംഭവം സംബന്ധിച്ച് വിശദ അന്വേഷണ റിപ്പോർട്ട് ഡി.എം.ഒക്ക് നൽകുമെന്നും വർക്ക്ഷോപ്പിലും പോലീസ് സ്റ്റേഷനുകളിലുമായി കിടക്കുന്ന മൂന്ന് ആംബുലൻസുകൾ ഉടൻ പുറത്തിററക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ആശുപത്രി കവാടത്തിൽ നടത്തിയ പ്രതിഷേധയോഗവും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനു, ഉമ്മൻ തോമസ്, നിസ്സാർ കാവിളയിൽ, കുഞ്ഞുഞ്ഞമ്മ ജോസഫ്, പൊന്നച്ചൻ മാതിരംപള്ളിൽ, ഗോപു കരുവാറ്റ, വി.വി വർഗീസ്, ശ്രീകുമാർ കോട്ടൂർ, സാലു ജോർജ്, ജി റോബർട്ട്, അരവിന്ദ് ചന്ദ്രശേഖർ, സുരേഷ് അടൂർ, സുധാ പദ്മകുമാർ, മറിയാമ്മ ജേക്കബ്, ശ്രീലക്ഷ്മി ബിനു, ജെയിംസ് ബെൻസൻ, വി. ഉത്തമൻ, അനിയൻ, മാത്യു തോണ്ടലിൽ, ഡി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.