അടൂർ: നഗരമധ്യത്തിൽ സംസ്ഥാനപാതയിലെ കുഴികൾ അപകടത്തിനിടയാക്കുന്നു. അടൂർ ഹോളിക്രോസ് ജങ്ഷനിലും യമുന പെട്രോൾപമ്പിന് മുന്നിലും വൺവേ തുടങ്ങുന്നിടത്തുമുള്ള കുഴികൾ ഒരു വർഷത്തിലേറെയായിട്ടും നികത്തിയില്ല. ടാർ റോഡ് കുഴിച്ച് അപകടമുണ്ടാക്കുന്ന ജല അതോറിറ്റിയും പഴിചാരുന്ന പൊതുമരാമത്തും ജനങ്ങളെ വട്ടം കറക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം അടുത്തിടെ ടാർ ചെയ്ത പാതയിൽ പൈപ്പ് പൊട്ടിയത് നന്നാക്കാൻ കുഴിച്ചിട്ടിരിക്കുകയാണ്.
പൈപ്പിടാൻ കുഴിച്ച കുഴികൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടങ്ങളിൽ ഉണ്ടായത്. ഇതിനകം 20ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അനുബന്ധ പാതകളും നഗരത്തിലെ മറ്റ് പാതകളും സഞ്ചാരയോഗ്യമാക്കിയിട്ടും ഇവിടത്തെ കുഴിയടക്കാൻ പോലും പൊതുമരാമത്ത് അധികൃതർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.