അടൂര്‍: പടുത വലിച്ചുകെട്ടിയ വീടിനുള്ളില്‍ ദുരിത ജീവിതം നയിച്ച സ്‌നേഹക്കും സോനക്കും ഓണ സമ്മാനമായി പുതിയ വീട്.
പട്ടയില്‍ കുഞ്ഞ്കുഞ്ഞ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും എസ്.എന്‍.ഐ.ടി കോളജ് ജീവനക്കാരുടെ കൂട്ടായ്മയും സംയുക്തമായി നിര്‍മിച്ച വീടിെൻറ താക്കോല്‍ ദാനം എസ്.എന്‍.ഐ.ടി ചെയര്‍മാന്‍ അമ്പാടിയില്‍ കെ. സദാനന്ദന്‍ നിര്‍വഹിച്ചു.
എസ്.എന്‍.ഐ.ടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍, ആമ്പാടിയില്‍ ഗ്രൂപ് എം.ഡി. വിപിന്‍ ആമ്പാടിയില്‍, ടി.ഡി. ബൈജു, ഏഴംകുളം അജു, പഴകുളം ശിവദാസന്‍, അനില്‍ നെടുംപള്ളില്‍, അജയ് സി ഉണ്ണിത്താന്‍ എന്നിവരും എസ്.എന്‍.ഐ.ടി സ്റ്റാഫ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.
ഏറത്ത് വയല ഏഴാം വാര്‍ഡിലെ പാലവിള വടക്കേക്കര വീട്ടില്‍ സ്‌നേഹയുടെയും സോനയുടെയും ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പത്രവാര്‍ത്തയെ തുടര്‍ന്നാണ് വീടുവെച്ച് നല്‍കിയത്. വീട്ടില്‍ വൈദ്യുതിയും ഹോപ് ഫോര്‍ ഏറത്ത് ചാരിറ്റി സംഘടന കുട്ടികള്‍ക്ക് പഠനത്തിന് ടിവിയും ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.