അടൂർ: മണ്ണടിതാഴം, മുടിപ്പുര, മൃഗാശുപത്രി ജങ്ഷൻ, പള്ളീനഴികത്ത് ജങ്ഷൻ, ദേശക്കല്ലുംമൂട്, കന്നിമല, കഴുത്തുംമൂട്, മേമണ്ണടി, നിലമേൽ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. മുട്ടിപ്പുര, ദേശക്കല്ലുംമൂട് വാർഡുകളിലാണ് നായകൾ പെരുകിയത്. മണ്ണടിയിൽ രാത്രിയിലും പുലർച്ചെയും ബസ് കാത്തുനില്‍ക്കുന്നവർക്കും പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്കും നായകൾ ഭീഷണിയാകുന്നു. റോഡരികില്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും തെരുവുനായ്ക്കള്‍ വളരുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. റോഡില്‍ കൂട്ടമായിറങ്ങുന്ന നായ്ക്കള്‍ ഇരുചക്ര വാഹനയാത്രക്കാർക്ക് പുറകെ കൂട്ടത്തോടെ ഓടുന്നത് സ്ഥിരംകാഴ്ചയാണിപ്പോള്.
രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ അടിഭാഗമാണ് ഇവറ്റകളുടെ സ്ഥിരംതാവളം. മുമ്പും ആളുകള്‍ക്ക് തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളർത്തുനായ കുറുകെചാടി ഇരുചക്രവാഹന യാത്രികനായ യുവാവ് മരണപ്പെട്ടിരുന്നു. സ്കൂൾ കുട്ടികൾക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായി. തെരുവുനായ് ശല്യം കുറക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.