അടൂർ: പ്രമുഖ വസ്ത്രശാലയായ കരിക്കിനേത്ത് സിൽക്ക് ഗലേറിയയിൽ 2023 സെപ്റ്റംബർ നടന്ന മോഷണക്കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സിങ്, അംഗൂർ ഡൽഹി സ്വദേശിയായ ഓം പ്രകാശ് എന്നിവരെ കുറ്റക്കാരല്ലന്ന് കണ്ട് അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. ഹാഷിം വെറുതെവിട്ടു.
2023 സെപ്റ്റംബർ 18നാണ് കേസിനാസ്പദമായ സംഭവം. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷം പ്രതികളെ തമിഴ്നാട് പുളിയംകുടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത നാൾ മുതൽ വിചാരണ തടവുകാരായി പ്രതികൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 25 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബിജു വർഗീസ്, പ്രീതു ജഗതി, ജിതിൻ ജോയ്, തൗഫീഖ് രാജൻ, ലിനറ്റ് മെറിൻ എബ്രഹാം എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.