അടൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ വയോധികനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. പെരിങ്ങനാട് ചാല ഷീല സദനത്തിൽ നടരാജന്റെ വീട്ടിലെ (55) ശ്വാസംകിട്ടാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇ. മഹേഷിന്റെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കരക്കെടുക്കുമ്പോൾ ബോധരഹിതനായ അവസ്ഥയിലായിരുന്നു മോഹനൻ.
തുടർന്ന് വയോധികനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഫയർ ഓഫീസർമാരായ എം.സി. അജീഷ്, എം.ആർ. ശരത്, സി. റെജി, എം.ജെ. മോനച്ചൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.