അടൂർ: നഗരത്തിൽ ഗതാഗതനിയന്ത്രണം കർശനമാക്കി ട്രാഫിക് പൊലീസ്. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന പുതിയ ഇരട്ട പാലങ്ങളിൽ പാർക്കിങ് പൂർണമായും ഒഴിവാക്കി വാഹനങ്ങൾ പാലം വഴി കടത്തിവിട്ടു തുടങ്ങി.
പത്തനംതിട്ട-പത്തനാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ പള്ളിക്ക് മുൻവശത്തെ പാലത്തിലൂടെയും കൊട്ടാരയ്ക്കര, പത്തനാപുരം ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെയുള്ള പാലം വഴിയും കടത്തിവിട്ടാണ് പുതിയ ക്രമീകരണം. അടൂർ ട്രാഫിക് യൂനിറ്റ് എസ്.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണം. കാക്കി യൂനിഫോം ധരിക്കാത്ത സ്വകാര്യബസ് ജീവനക്കാർ ടാക്സി ഡ്രൈവർമാർ എന്നിവർക്കെതിരെ നടപടി ശക്തമാക്കി. അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കും. സാധനങ്ങൾ ഇറക്കുന്നതിനായി മണിക്കൂറുകളോളം വാഹനങ്ങൾ ടൗണിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
അത്തരം വാഹനങ്ങൾ തിരക്കില്ലാത്ത സമയങ്ങളിലെ സാധനം ഉറക്കാൻ ടൗൺ ഭാഗത്ത് റോഡരുകിൽ നിർത്തിയിടാൻ അനുവദിക്കൂ. വാഹന അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും അമിത വേഗതയിൽ ഇരുചക്രവാഹനത്തിൽ പോകുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.
സ്കൂൾ സമയം സമീപത്തെ റോഡുകളിൽ കൂടി അമിതവേഗത്തിൽ പോകുന്നവർക്കതിരെയും നടപടി ഉണ്ടാകും. ഇതിനായി നിരീക്ഷണം ശക്തമാക്കി. നഗരത്തിലെ പ്രധാന പാത യിലേക്ക് വന്നുചേരുന്ന നിരവധി ചെറുപാതകളുണ്ട്. ഇതുവഴി വേഗത്തിലാണ് വാഹനങ്ങൾ ഓടിക്കുന്നത്.
ഇത്തരം വാഹനങ്ങൾ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കാറുണ്ട്. ഇത്തരം വാഹനങ്ങൾ ക്കെതിരെ നടപടി സ്വീകരി ക്കാൻ ചെറുപാതകളിലും പരിശോധന ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.