അടൂർ: ശക്തമായ നടപടികളുമായി ട്രാഫിക് പൊലീസ് നിരത്തിലിറങ്ങിയതൊടെ ടൗണിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിന് പരിഹാരം. ട്രാഫിക് പൊലീസ് സാന്നിധ്യം ടൗണിലെ സാമൂഹിക വിരുദ്ധശല്യത്തിനും പരിഹാരമാകുകയാണ്. മുമ്പ് സെൻട്രൽ ജങ്ഷനിൽനിന്ന് കരുവാറ്റ ജങ്ഷൻ വരെ എത്തണമെങ്കിൽ മുക്കാൽ മണിക്കൂറിലധികം വേണ്ടി വന്നിരുന്നു.
എന്നാൽ, ഇപ്പോൾ റോഡരികിലെ അനധികൃത പാർക്കിങ് പൂർണമായും ഒഴിവാക്കി. ഇതോടെ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ തിരക്ക് ഇല്ലാതെയായി. ഇരട്ടപ്പാലങ്ങളുടെ ഇരുവശവും ഉണ്ടായിരുന്ന അനധികൃത പാർക്കിങ് പൂർണമായും ഒഴിവാക്കി വാഹനങ്ങൾ കുരുക്കിൽപെടാതെ സുഗമമായി സഞ്ചരിക്കുകയാണ്. കെ.എസ്.ആർ.ടിസി സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലും പൊലീസിനെ നിയോഗിച്ചു. നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാർ പറഞ്ഞു. ടൗണിലെ പ്രധാന പാതയിൽ വന്ന് ചേരുന്ന ഉപറോ ഡുകളിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.