അടൂർ: വായനക്കപ്പുറം നാടിന് കരുത്താകുന്ന പ്രവർത്തനങ്ങളുമായി കൈതക്കലിൽ ബ്രദേഴ്സ് വായനശാല പ്രവർത്തകർ. കോവിഡ് രണ്ടാം തരംഗം തുടങ്ങിയ സമയം മുതൽ സജീവമാണ് ഈ യുവജന കൂട്ടായ്മ.
ബ്രദേഴ്സ് ഗ്രന്ഥശാല -സാംസ്കാരിക കേന്ദ്രത്തിെൻറയും സംഘടനയുടെ യുവത, വനിത വേദി, ബാലവേദി വിഭാഗങ്ങളുടെയും നേതൃത്വത്തിനാണ് വൈവിധ്യമാർന്ന പരിപാടികൾ നടപ്പാക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
തുടരണം ജാഗ്രത എന്ന പേരിൽ പ്രദേശത്തെ കോവിഡ് പോസിറ്റിവായ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകുന്ന 'ഒരു പൊതിസ്നേഹം', ഹോം കെയർ, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള ടെലി കെയർ, വീട്ടിലിരുന്നുള്ള വിരസത അകറ്റാൻ 'വായന വാതിൽക്കൽ' ഓൺലൈൻ വെബിനാറുകൾ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, കിറ്റ് വിതരണം, ചികിത്സ ധനസഹായം, വാക്സിൻ ചലഞ്ച് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിയത്.
അതോടൊപ്പം മഴക്കാല രോഗങ്ങൾക്കെതിരെ പരിസ്ഥിതി ശുചീകരണം, പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ വിതരണം, വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ വെച്ചുപിടിപ്പിക്കൽ, പരിസ്ഥിതിദിന ചിത്രരചന മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
വേറിട്ട പ്രവർത്തനങ്ങൾക്ക് മുമ്പ് സംസ്ഥാനതല പുരസ്കാരങ്ങൾ അടക്കം ലഭിച്ച ഈ ചെറുപ്പക്കാർ പ്രതിസന്ധി ഘട്ടത്തിലും നാടിനോടൊപ്പം ഉണ്ട്. ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് വിമൽ കൈതക്കൽ, സെക്രട്ടറി പി. ജയകുമാർ, ട്രഷറർ എസ്. വിമൽ കുമാർ, വൈസ് പ്രസിഡൻറ് ഷാനു ആർ.അമ്പാരി, വനിതവേദി ഭാരവാഹികളായ ജെ. രാജി, ജയലക്ഷ്മി, ടി.ചിന്നു വിജയൻ, ബാലവേദി ഭാരവാഹികളായ എസ്. ഹരികൃഷ്ണൻ, വി.എസ്. സാഹിത്യ, എം. ലക്ഷ്മിപ്രിയ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.