അടൂർ: പാർഥസാരഥി ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിന് വരിനിൽക്കവെ ഗ്രീല്ലും കട്ടളയും അടർന്നുവീഴുകയായിരുന്നു. കട്ടളയുടെ ഒരുപാളി ഇവരുടെ തോളിലാണ് വീണത്. ഈ സമയം തിരക്ക് കുറഞ്ഞതിനാൽ കൂടുതൽ വൻ അപകടം വഴിമാറി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനാസ്ഥ കാരണം സദ്യാലയം നാശത്തിന്റെ വക്കിലാണ്. കെട്ടിട്ടം പുതുക്കിപ്പണിയാത്തതിന് പിന്നിൽ ചില സ്വകാര്യ വ്യവസായികളെ സഹായിക്കാനെന്നും ആരോപണമുണ്ട്. സദ്യാലയം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും പരാതികൾ ദേവസ്വം ബോർഡിനും മറ്റും നൽകിയിട്ടും നടപടിയായില്ല.
ഉത്സവത്തിന് മുന്നോടിയായി കെട്ടിടത്തിന് പെയിന്റടിച്ചത് മാത്രമാണ് ആകെ ബോർഡ് ചെയ്തത്. ഭിത്തികൾ വിണ്ടുകീറി ജനലുകളും വാതിലുകളും പൊളിഞ്ഞ് ഇളകിമാറിയ നിലയിലാണ്. വൈദ്യുതി വയറുകൾ നശിച്ച് ഭിത്തിയിൽനിന്ന് അടർന്നുമാറി. മേൽക്കൂര അടർന്നുമാറി ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി മാറിയത് കാരണം മഴവെള്ളം സദ്യാലയത്തിനുള്ളിൽ വീഴും. ഫാനുകൾ തുരുമ്പിച്ച് താഴെ വീഴാറായ നിലയിലാണ്. ശൗചാലയവും കുളിമുറിയും ഉപയോഗ്യശൂന്യമായി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.