വടശ്ശേരിക്കര: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം മൂലം വടശ്ശേരിക്കരയിൽ ജനം ദുരിതത്തിൽ. പഞ്ചായത്തിലെ ബംഗ്ലാകടവ്, പേഴുംപാറ വടശ്ശേരിക്കര ടൗൺ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിനെ കൂടുതലായി കണ്ടുവരുന്നത്. തുടർച്ചയായി മഴ കൂടുന്നതോടെയാണ് ഒച്ചിന്റെ ശല്യം വർധിക്കുന്നത്. പെരുകുന്ന ഒച്ചുകൾ കൃഷി വ്യാപകമായി തിന്നുതീർക്കുന്നതായി കർഷകർ പറയുന്നു. ബംഗ്ലാകടവിലെ പാലത്തിന് അടിയിലും സമീപം കൃഷിയിടങ്ങളിലും വ്യാപകമായി ഒച്ചുകളെ കാണാം. റോഡിൽ ചില കടകളുടെ സമീപത്തായി കൂട്ടംകൂടി ഇരിക്കുന്നതിനാൽ കച്ചവടക്കാർ ദുരിതത്തിലാണ്. ഉപ്പിട്ട് കൊല്ലുമെങ്കിലും ഒച്ചിന്റെ ശല്യം കുറവില്ലെന്നാണ് പറയുന്നത്. ഒച്ചിന്റെ സ്പർശനം ഉണ്ടായാൽ അമിതമായ ചൊറിച്ചിൽ ഉണ്ടാകുന്നതായും അനുഭസ്ഥർ പറയുന്നു. ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനത്തിൽ അധികൃതൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.