പത്തനംതിട്ട: ഒന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 1674 പ്ലസ് വൺ സീറ്റ് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. ഏകജാലകം വഴി പ്രവേശനം നൽകുന്ന 9625 സീറ്റിലേക്ക് 14,515 അപേക്ഷകർ ഉണ്ടായിരുന്നു. ഇതിൽ 7951 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു.
ജനറൽ വിഭാഗത്തിൽ 5053 സീറ്റിലേക്ക് മുഴുവൻ അലോട്ട്മെൻറും നടന്നിട്ടുണ്ട്. ഈഴവ വിഭാഗത്തിൽ 332 സീറ്റിൽ 326 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. ഒഴിവുകൾ ആറ്. മുസ്ലിം വിഭാഗത്തിൽ 318 ഒഴിവിലേക്ക് 284 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. 34 ഒഴിവുണ്ട്. എൽ.സി വിഭാഗത്തിൽ 152 സീറ്റിൽ 31 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു 121 ഒഴിവ് ഈ വിഭാഗത്തിലുണ്ട്.
ക്രിസ്ത്യൻ ഒ.ബി.സി വിഭാഗത്തിൽ 69 ഒഴിവിൽ 65 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. നാല് ഒഴിവുണ്ട്. ഹിന്ദു ഒ.ബി.സി വിഭാഗത്തിൽ 152 ഒഴിവിൽ 136 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു. 16 ഒഴിവ്. എസ്.സി വിഭാഗത്തിൽ 1548 ഒഴിവുള്ളതിൽ 1471 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു -77 ഒഴിവുണ്ട്. എസ്.ടി വിഭാഗത്തിൽ 1032 ഒഴിവിൽ 96 പേർക്ക് പ്രവേശനം ലഭിച്ചു -936 ഒഴിവുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ 219 സീറ്റിലേക്ക് 60 പേർക്ക് അലോട്ട്മെൻറ് കിട്ടി -159 ഒഴിവുണ്ട്. അന്ധരുടെ വിഭാഗത്തിൽ 31 ഒഴിവിൽ മൂന്നുപേർക്ക് പ്രവേശനം ലഭിച്ചു -28 ഒഴിവുണ്ട്. ധീവരവിഭാഗത്തിൽ 83 സീറ്റിൽ മൂന്നുപേർക്ക് അലോട്ട്മെൻറ് ലഭിച്ചു -ഒഴിവ് 80. വിശ്വകർമ വിഭാഗത്തിൽ 83 ഒഴിവിൽ 82 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു- ഒഴിവ് ഒന്ന്.
കുശവ വിഭാഗത്തിൽ 69 ഒഴിവിൽ ആർക്കും അലോട്ട്മെൻറ് ലഭിച്ചില്ല - 69 ഒഴിവുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിൽ 415 ഒഴിവിൽ 332 പേർക്ക് അലോട്ട്മെൻറ് ലഭിച്ചു - 83 ഒഴിവുണ്ട്.
അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം
പത്തനംതിട്ട: പ്ലസ് വൺ രണ്ടാം ഘട്ട ആലോട്ട്മെൻറിന് ശേഷം 252 സീറ്റുകൾ മാത്രമാണ് ജില്ലയിൽ ഒഴിഞ്ഞ് കിടക്കുന്നത്. അപേക്ഷിച്ച മുഴുവൻ പേർക്കും പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. എസ്.എസ്.എൽ.സി ക്ക് 10341 പേരാണ് ഇത്തവണ വിജയിച്ചത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 2612 പേർക്കാണ്. 14,781 സീറ്റുകളാണ് ജില്ലയിൽ പ്ലസ് വണ്ണിനുള്ളത്. ഇതിൽ 173 ബാച്ചുകളിലായി 8,556 സീറ്റുകളാണ് സയൻസിനുള്ളത്. 77 ബാച്ചുകളിലായി 3836 സീറ്റുകൾ കോമേഴ്സിനും 48 ബാച്ചുകളിലായി 2389 സീറ്റുകൾ ഹ്യൂമാനിറ്റീസിനുമുണ്ട്. ജില്ലയിലെ എപ്ലസുകാർ ഭൂരിഭാഗവും സയൻസിനാണ് അപേക്ഷിച്ചിട്ടുള്ളത്. മിക്കവർക്കും സയൻസ് ഗ്രൂപ് ലഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ സ്കൂളുകളിലാണ് കൂടുതൽ പേർക്കും താൽപര്യം. ഇഷ്ട വിഷയമായ സയൻസ് എല്ലാവർക്കും ലഭിക്കണമെന്നില്ല. കഴിഞ്ഞ വർഷം അഡ്മിഷൻ പൂർത്തിയായപ്പോൾ 3000 േത്താളം സീറ്റുകൾ അധികമുണ്ടായിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കീമുകളിൽ പഠിച്ചവരും സമീപ ജില്ലകളിൽ ഉള്ളവരും ജില്ലയിൽ അപേക്ഷ നൽകിയിട്ടുണ്ട് . ഉൾപ്രദേശങ്ങളിലെ സ്കൂളുകളിലാണ് കൂടുതൽ ഒഴിവുകളും ഉള്ളത്.
രണ്ടാംഘട്ട അലോട്ട്െമൻറ് വന്നുകഴിഞ്ഞും സീറ്റുകൾ മിച്ചമുള്ളതായാണ് അറിയുന്നത്. എന്നാൽ, സയൻസ് ബാച്ചിൽ പലർക്കും പ്രവേശനം ലഭിച്ചിെല്ലന്ന പരാതികളുമുണ്ട്. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ്ലഭിച്ച ചിലർക്കും സയൻസ് വിഷയം കിട്ടിയിട്ടിെല്ലന്ന് പരാതികളുയരുന്നു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 21 വരെ നടക്കും. അലോട്ട്െമൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്െമൻറിൽ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.