പത്തനംതിട്ട: അവകാശം അതിവേഗം കാമ്പയിനിലൂടെ ജില്ലയിലെ അതിദരിദ്രര്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ഈ മാസം 22ന് മുമ്പ് നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു.
അതിദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശ രേഖകള്‍ ഇല്ലാത്ത അതിദരിദ്രര്‍ ആരും സംസ്ഥാനത്ത് അവശേഷിക്കുന്നില്ലെന്ന പ്രഖ്യാപനം നവംബര്‍ ആദ്യ വാരം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനകം അതിദാരിദ്ര്യനിര്‍ണയ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പോലുമില്ലാത്തവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് പദ്ധതി. യോഗത്തില്‍ എ.ഡി.എം ബി. രാധാകൃഷ്ണന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ എന്‍. ഹരി, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, ജില്ല സപ്ലൈ ഓഫിസര്‍ എം. അനിൽ തുടങ്ങിയവർ
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.