പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ജില്ല മെഡിക്കൽ ഓഫിസറെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടണമെന്നും കോവിഡ് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ കോൺഗ്രസ് കലക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കും.
മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്താനും ജില്ല കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
108 ആംബുലൻസിൽ കോവിഡ് സെൻററിലേക്ക് കൊണ്ടുപോയ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാനിടയായത് ആരോഗ്യവകുപ്പിെൻറ പിടിപ്പുകേടാണെന്നും ഉത്തരവാദിത്തത്തിൽനിന്നും ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ആവശ്യപ്പെട്ടു.
ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ 108 ആംബുലൻസ് ഡ്രൈവറായി എങ്ങനെ നിയമനം ലഭിച്ചു എന്ന് ജില്ല മെഡിക്കൽ ഓഫിസർ വിശദീകരിക്കണം. ജില്ല ആരോഗ്യവകുപ്പിെൻറ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായി.
രാത്രി രണ്ട് വനിത രോഗികളെ തനിച്ച് അയച്ചത് ഗൗരവമായി പരിശോധിക്കണം. 108 ആംബുലൻസിലെ മുഴുവൻ ഡ്രൈവർമാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.