പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ വനിത പാരാമെഡിക്കൽ ടെക്നീഷ്യനെ താൽക്കാലിക ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാർ പന്ന്യാർ കോളനിയിൽ ചിറ്റേഴത്ത് വീട്ടിൽ അനന്തരാജിനെ (36) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും താൽക്കാലിക ജീവനക്കാരാണ്. കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവുണ്ടായ സാഹചര്യത്തിലാണ് ഇവരെ താൽക്കാലികമായി നിയമിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതി ഇരുന്ന ഇ.സി.ജി മുറിയിലെത്തി തെൻറ ഇ.സി.ജി എടുക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. പലതവണ വിസമ്മതിച്ചെങ്കിലും ഒടുവിൽ എടുത്തുനൽകാമെന്ന് യുവതി സമ്മതിക്കുകയും ഇ.സി.ജി എടുത്തുകൊടുക്കുകയും ചെയ്തു.
തുടർന്ന് മുറിയിൽ നിന്നിറങ്ങി പുറത്തേക്കുപോയി. പിന്നീട് യുവതി തിരിച്ച് ഇതേ മുറിയിലേക്ക് എത്തിയപ്പോൾ ഇയാൾ പോകാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു. യുവതി അകത്തേക്കുകയറുന്നത് കണ്ടതോടെ ഇയാൾ ചാടിയെഴുന്നേറ്റ് വാതിൽ കുറ്റിയിട്ട് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവം യുവതി ഉടൻ സഹപ്രവർത്തകയെ ഫോൺ മുഖേന അറിയിച്ചു. അവർ ഡ്യൂട്ടി ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടർ ഉടൻ പൊലീസിനെ വിളിച്ചു.
പൊലീസ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഇയാളെ മെഡിക്കൽ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചതിെൻറ നാണക്കേട് മാറും മുമ്പാണ് അടുത്ത സംഭവം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.