പത്തനംതിട്ട: സി.പി.എം ജില്ല സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബി.ജെ.പി ജില്ല ട്രഷറര്‍ പാർട്ടിയെ ഞെട്ടിച്ചു. അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചെങ്കിലും സംഘ്പരിവാര്‍- ആർ.എസ്.എസ്- ബി.ജെ.പി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു.
ബി.ജെ.പി ജില്ല ട്രഷറര്‍ ഗോപാലകൃഷ്ണന് കര്‍ത്തയുടെ ഫേസ്ബുക്ക് പേജിലാണ് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ആര്. പ്രസാദിന്റെ പോസ്റ്റ് പങ്കുവെച്ചത്.
ഗോപാലകൃഷ്ണന് ഓലിക്കല്‍ എന്ന പേരിലാണ് കര്‍ത്ത ഫേസ്ബുക്കിലുള്ളത്. വകയാറില്‍ ആരംഭിക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന്റെ പോസ്റ്റര്‍, പി.ആര്. പ്രസാദ് സ്വന്തം പേജില്‍ ഇട്ടിരുന്നു. ഇതാണ് ഗോപാലകൃഷ്ണന് കര്‍ത്ത പങ്കുവെച്ചത്. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് ശക്തമായ സ്ഥലമാണ് റാന്നി എന്നാണ് ആരോപണം.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണം വരെ എല്‍ഡി.എഫ് പിടിച്ചെടുത്തിരുന്നു. മുന്‍ എം.എല്‍.എ രാജു ഏബ്രഹാമുമായി സജീവമായ അന്തര്‍ധാര റാന്നിയില്‍ നിലനില്‍ക്കുന്നുവെന്നത് ബി.ജെ.പിയില്‍ പലപ്പോഴും ഉയര്‍ന്നിട്ടുള്ള ആരോപണമാണ്. അതിനിടെയാണ് ഗോപാലകൃഷ്ണന് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
ബി.ജെ.പിയിലെ ഔദ്യോഗിക പക്ഷത്തിന്റെയാളാണ് ഗോപാലകൃഷ്ണന് കര്‍ത്ത. ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് ബി.ജെ.പിയില്‍ നിന്ന് നിരവധി പേരെ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ നടന്ന ചടങ്ങിൽ യുവമോര്‍ച്ചയില്‍ നിന്നുള്ള ക്രിമിനല്‍ കേസ് പ്രതികള്‍ അടക്കമുളളവരെ ജില്ല നേതാക്കള്‍ മാലയിട്ട് സി.പി.എമ്മിലേക്ക് സ്വീകരിച്ചത് വൻ വിവാദമായിരുന്നു.
ഈ സാഹചര്യത്തില്‍ കര്‍ത്തയും സി.പി.എമ്മിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്നാണ് ബി.ജെ.പി എതിര്‍പക്ഷത്തിന്റെ ആരോപണം. അബദ്ധം പറ്റിയതാണെന്നുള്ള ഗോപാലകൃഷ്ണന് കര്‍ത്തയുടെ വിശദീകരണമൊന്നും ഇവര്‍ മുഖവിലക്ക് എടുക്കുന്നുമില്ല.
കഴിഞ്ഞയാഴ്ച ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ല കമ്മിറ്റി ഓഫിസില്‍ കൈയാങ്കളി നടന്നിരുന്നു. വിഭാഗീയത രൂക്ഷമായ ബി.ജെ.പിയില്‍ ഗോപാലകൃഷ്ണന് കര്‍ത്തയുടെ കൈയബദ്ധം എരിതീയില്‍ എണ്ണയൊഴിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പത്തനംതിട്ടയിലെ ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമായിരുന്നു.
നേരത്തെ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ കാപ്പാ കേസ് പ്രതികൾ അടങ്ങിയ ക്രിമിനലുകളെ സി.പി.എമ്മിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു. ഇത് പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയായിരുന്നു. ജില്ല സമ്മേളനത്തിലും പാർട്ടി അംഗങ്ങൾ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സ്വീകരണം ഒരുക്കിയത്. പാർട്ടിയിൽ ചേർന്നവരിൽ വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട നിരവധി പേരുള്ളതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.