പന്തളം: പന്തളത്തുനിന്ന് കാണാതായ പതിനേഴുകാരിയെ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കാട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഈമാസം 19ന് പഠിക്കാൻ പോയ വഴിക്കാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തൊട്ടലിൽ വീട്ടിൽ ശരണാണ് (20 ) പിടിയിലായത്. വെൺമണിയിലെ സ്കൂളിന്റെ സമീപം മുളമ്പള്ളി കണ്ടത്തെ കാട്ടിൽ കുട്ടിയുമായി ഒളിച്ചുകഴിയുകയായിരുന്നു. എറണാകുളത്ത് വച്ച് ശരൺ ഉപയോഗിച്ചിരുന്ന ഫോൺ പൊലീസിനെ ഭയന്ന് ഉപേക്ഷിച്ചിരുന്നു.
അടൂർ ഡിവൈ. എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്കുമാർ, എ.എസ്.ഐമാരായ ഷൈൻ , സിറോഷ്,പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, അനുപ, അമീഷ്, അൻവർഷ , അർച്ചിത്, വിപീഷ്, അഖിൽ, അമൽ ഹനീഫ് എന്നിവരടങ്ങിയ 12 അംഗ അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കാട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തി. ശരണിനെ അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.