പത്തനംതിട്ട: കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് താമസിക്കുന്ന പത്തനംതിട്ട വലഞ്ചുഴിയിലെ വാടകവീട്ടിൽനിന്ന് 2.450 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ വലഞ്ചുഴി സ്വദേശി തൈക്കൂട്ടത്തിൽ നസീബിനെതിരെ (30) എക്സൈസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 8.30ന് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് മൂന്ന് പൊതികളിലായി കഞ്ചാവ് കണ്ടെടുത്തത്.
നസീബിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഉത്സവപ്പറമ്പുകളിൽ കളിപ്പാട്ട കച്ചവടം നടത്തുന്നതിന്റെ മറവിലാണ് കഞ്ചാവ് വിൽപന. പരിശോധന സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇയാൾക്കെതിരെ പീരുമേട്ടിലും സമാന കേസുണ്ട്. സ്പെഷൽ സ്ക്വഡ് സി.ഐ എ. സെബാസ്റ്റ്യൻ, പ്രിവന്റിവ് ഓഫിസർ ഫിറോസ് ഇസ്മയിൽ, സിവിൽ ഓഫിസർമാരായ റിയാസ്, അഭിജിത്, രാഹുൽ ഷൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.