കെ. നവീൻ ബാബു 

നവീൻ ബാബുവിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന്​ കോൺഗ്രസ്

പ​ത്ത​നം​തി​ട്ട: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സി.ബി.ഐയെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന്​​ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ന​വീ​ൻ​ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ക​യോ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​ൽ നി​ന്ന്​ പാ​ർ​ട്ടി​യു​ടെ​യും സ​ർ​ക്കാ​റിന്‍റെ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ണെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പ്രഫ. സ​തീ​ഷ്​ കൊ​ച്ചു​പ​റ​മ്പി​ൽ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പ്ര​തി​ക​ളെ നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാ​ംഗങ്ങ​ള്‍ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ജി​ല്ല കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും യു.​ഡി.​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യു.​ഡി.​എ​ഫ് ജി​ല്ല ക​ണ്‍വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, ഡി.​സി.​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്രട്ടറി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.  

Tags:    
News Summary - Congress wants CBI to investigate Naveen Babu's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.