പത്തനാപുരം: പുതിയ താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം ദ്രുതഗതിയില്‍. പിടവൂർ മുട്ടത്തുകടവ് പാലത്തിനു സമീപത്തായി മഞ്ചള്ളൂരിൽ ബഹുനിലമന്ദിരത്തിന്റെ പൈലിങ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
95.26 കോടി വിനിയോഗിച്ച് നാല് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. മഞ്ചള്ളൂരിൽ 1.77 ഏക്കർ ഭൂമിയാണ് കെട്ടിടം നിര്‍മാണത്തിനായി ഏറ്റെടുത്തത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ താലൂക്കിലെ ആറ് പഞ്ചായത്തുകൾ സംയുക്തമായി പണം സ്വരൂപിച്ചാണ് കെട്ടിടത്തിനായി സ്ഥലം വാങ്ങിയത്.
നിലവില്‍ താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സ്ഥലപരിമിതിയുള്ളതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതോടെയാണ് ആവശ്യത്തിനു സ്ഥലം വാങ്ങി സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് ആശുപത്രി മാറ്റാൻ തീരുമാനിച്ചത്. ഇൻകൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയെങ്കിലും ആശുപത്രിവികസനം സാധ്യമാകാത്തത് സാധാരണക്കാർ ഏറെയുള്ള പ്രദേശത്ത് പോരായ്മയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.