പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ടയിലെ പ്രധാന റോഡുകളെല്ലാം അടച്ചിട്ട് നിര്‍മാണങ്ങള്‍ തുടങ്ങിയതോടെ നഗരം കുരുക്കിൽ. അടിയന്തരഘട്ടങ്ങളില്‍ നഗരത്തിനു പുറത്തുകടക്കാന്പോലും ബുദ്ധിമുട്ടാണ്.
മിക്ക ദിവസങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ദിവസങ്ങളിൽ വലിയ തിരക്കാണ്. കഴിഞ്ഞ വെള്ളിയാഴ്ച നഗരമധ്യത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ തീപിടിച്ചതോടെയാണ് ഗതാഗത പ്രതിസന്ധി അതിരൂക്ഷമായി പ്രകടമായത്. നഗരത്തിനു പുറത്തുകടക്കാനുള്ള പ്രധാന റോഡുകളും ഉപറോഡുകളും നിര്‍മാണങ്ങളുടെ പേരില്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
നഗരമധ്യത്തിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങളെല്ലാം കടന്നുവരുന്നത്. തിരക്കുകള്‍ക്കിടയില്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ് വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. അടിയന്തരഘട്ടങ്ങളില്‍ വഴിതിരിഞ്ഞുപോകാന്‍ മാര്‍ഗമില്ലാത്ത സ്ഥിതിയാണ്. വണ്‍വേ റോഡുകളില്‍പോലും തിരക്ക് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.