ബി പോസിറ്റിവ് സെൻററുമായി ഇരവിപേരൂര്‍

പ​ത്ത​നം​തി​ട്ട: 100 കി​ട​ക്ക​യു​ള്ള കോ​വി​ഡ് പ്ര​ഥ​മ​ത​ല ചി​കി​ത്സ​കേ​ന്ദ്രം ഇ​ര​വി​പേ​രൂ​രി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​തു​ട​ങ്ങി.

സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​തി​നാ​ൽ ബി ​പോ​സി​റ്റി​വ് സെൻറ​ര്‍ എ​ന്നാ​ണ് പേ​ര് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച യാ​ഹി​ര്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെൻറ​റി​ലാ​ണ് സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കു​മാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​കേ​ന്ദ്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന്​ ആ​ഷാ സാ​ഫി എ​ന്ന പേ​രു​ള്ള റോ​ബോ​ട്ട് ന​ഴ്‌​സ്, പു​രു​ഷ​ന്മാ​ര്‍ക്ക്​ പു​തു​താ​യി ആ​റ്​ ശൗ​ചാ​ല​യം, മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്​ ഇ​ന്‍സി​ന​റേ​റ്റ​ര്‍, ഫാ​ര്‍മ​സി, സ്​​റ്റാ​ഫ് ക്വാ​ര്‍ട്ടേ​ഴ്‌​സ് എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന്​ കാ​രം​സ് ബോ​ര്‍ഡ്, ടി.​വി, സൗ​ജ​ന്യ വൈ-​ഫൈ ക​ണ​ക്​​ഷ​ൻ, പു​സ്ത​ക​ങ്ങ​ൾ, മാ​സി​ക​ക​ൾ എ​ന്നി​വ​യെ​ല്ലാം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൊ​തു​സ​മൂ​ഹ​ത്തി​ല്‍നി​ന്ന് ക​ണ്ടെ​ത്തി​യ 118 ക​ട്ടി​ലു​ക​ളി​ല്‍ 104 എ​ണ്ണം രോ​ഗി​ക​ള്‍ക്കാ​യി താ​ഴ​ത്തെ നി​ല​യി​ലും 14 എ​ണ്ണം സ്ത്രീ-​പു​രു​ഷ ജീ​വ​ന​ക്കാ​ര്‍ക്കാ​യി ഒ​ന്നാം​നി​ല​യി​ലും സ​ജ്ജ​മാ​ക്കി. ഇ​തി​നു​വേ​ണ്ട ബെ​ഡ്, ഷീ​റ്റ്, ത​ല​യ​ണ എ​ന്നി​വ​യും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു.

പ​ഞ്ചാ​യ​ത്തി​ല്‍ വ​ള്ളം​കു​ള​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കാ​ര്‍ത്തി​ക നാ​യ​ര്‍ എ​ൻ.​എ​സ്.​എ​സ്​ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി, ബ​ദ്‌​സ​യി​ദ ആ​ശു​പ​ത്രി, ഇ​ര​വി​പേ​രൂ​ർ സെൻറ്​ മേ​രീ​സ് ആ​ശു​പ​ത്രി, സെൻറ്​ മേ​രീ​സ് ജീ​ഡി​യാ​ട്രി​ക് സെൻറ​ർ, സെൻറ്​ മേ​രീ​സ് ആ​ശു​പ​ത്രി ന​ന്നൂ​ർ, കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ് ആ​ശു​പ​ത്രി എ​ന്നി​വ​യെ കൂ​ടാ​തെ വാ​ര്‍ഡു​ക​ളി​ല്‍നി​ന്ന് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ബെ​ഡ് ച​ല​ഞ്ചി​ലൂ​ടെ ക​ണ്ടെ​ത്തി​യ​തും അ​ട​ക്ക​മാ​ണ് 118 ക​ട്ടി​ൽ ല​ഭി​ച്ച​ത്.

പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച് നാ​ലു​ദി​വ​സ​ത്തി​ന​കം 85 പേ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും അ​ട​ക്ക​മു​ള്ള 97പേ​ര്‍ക്ക് മൂ​ന്നു​നേ​ര​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്.

ഇ​തി​ന്​ പി​ന്തു​ണ​ച്ച​വ​ര്‍ക്കും സ​ഹാ​യി​ച്ച​വ​ര്‍ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ന​സൂ​യ​ദേ​വി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Covid care center in pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.