പത്തനംതിട്ട: ജില്ലയില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ മൂന്നുദിവസത്തെ രോഗസ്ഥിരീകരണ നിരക്ക് 33.6 ആണ്. ചൊവ്വാഴ്ച 1328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 510പേര് രോഗമുക്തരായി. രോഗംബാധിച്ച ഏഴുപേർ മരിച്ചു. റാന്നി-പഴവങ്ങാടി സ്വദേശി (61), കൊറ്റനാട് സ്വദേശി (90), നിരണം സ്വദേശി (86), നിരണം സ്വദേശി (73), പന്തളം സ്വദേശി (21), അയിരൂര്‍ സ്വദേശി (74), അയിരൂര്‍ സ്വദേശി (75) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട, തിരുവല്ല നഗരസഭ പരിധികളിൽ രോഗികളുടെ എണ്ണം 100 കടന്നു. പത്തനംതിട്ട 113, തിരുവല്ല 106, അടൂര്‍ 38, പന്തളം 87, ആറന്മുള 32, അരുവാപുലം 13, അയിരൂര്‍ 37, ചെന്നീര്‍ക്കര 16, ഏറത്ത് 17, ഇലന്തൂര്‍ 25, ഇരവിപേരൂര്‍ 25, ഏഴംകുളം 20, എഴുമറ്റൂര്‍ 17, കടമ്പനാട് 20, കലഞ്ഞൂര്‍ 23, കല്ലൂപ്പാറ 10, കൊടുമണ്‍ 12, കോയിപ്രം 31, കോന്നി 35, കൊറ്റനാട് 15, കോഴഞ്ചേരി 27,കുളനട 29, കുന്നന്താനം 21, കുറ്റൂര്‍ 15, മലയാലപ്പുഴ 11, മല്ലപ്പള്ളി 25, മല്ലപ്പുഴശ്ശേരി 15, മെഴുവേലി 12, മൈലപ്ര 10, നാറാണംമൂഴി 12, നാരങ്ങാനം 26, ഓമല്ലൂര്‍ 21, പള്ളിക്കല്‍ 20, പന്തളം-തെക്കേക്കര 16, പ്രമാടം 40, പുറമറ്റം 18, റാന്നി 39, റാന്നി-പഴവങ്ങാടി 35, റാന്നി-അങ്ങാടി 30, റാന്നി-പെരുനാട് 18, സീതത്തോട് 10, തോട്ടപ്പുഴശ്ശേരി 25, തുമ്പമണ്‍ 21, വടശ്ശേരിക്കര 28, വള്ളിക്കോട് 24, വെച്ചൂച്ചിറ 14 എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങൾ.
കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ
പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ.എല്‍. അനിതകുമാരി. രോഗികളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും ഓരോ ദിവസവും വര്‍ധിക്കുകയാണ്. മാസ്ക് ശരിയായി ധരിക്കുക, അകലം പാലിക്കുക, സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണം. വാക്സിൻ എടുക്കുന്നത് രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായിക്കും. കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് കിടത്തിച്ചികിത്സ ലഭ്യമാണ്. പന്തളം അര്‍ച്ചന, റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള കോവിഡ് ചികിത്സ കേന്ദ്രങ്ങൾ. കൂടുതല്‍ ചികിത്സകേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ 15മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. 15 വയസ്സു അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന് നല്‍കുന്നത്. ഇവര്‍ 2007ലോ അതിനു മുമ്പോ ജനിച്ചവരായിരിക്കണം. ഇതിനായി 254 സ്കൂളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ വിഭാഗത്തില്‍ ആകെ 48,884 പേരാണുള്ളത്. ഇതില്‍ 30,818 കുട്ടികള്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.