പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനം വീണ്ടും ബഹളത്തിൽ കലാശിച്ചു. ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പായാണ് ബ്രാഞ്ച് സമ്മേളനം കൂടിയത്.
ലോക്കൽ സമ്മേളനം ശനിയാഴ്ചയാണ്. നേരത്തേ ബഹളത്തെ തുടർന്ന് ഈ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചിരുന്നു. ഇപ്പോൾ ലോക്കൽ സമ്മേളനത്തിന് മുമ്പ് ലോക്കൽ സമ്മേളന പ്രതിനിധികളെയും ബ്രാഞ്ച് സെക്രട്ടറിയെയും തെരെഞ്ഞടുക്കുന്നതിനായാണ് വീണ്ടും കൂടിയത്.
ബ്രാഞ്ച് സെക്രട്ടറിയെ തീരുമാനിക്കുന്നത് സംബന്ധിച്ച തർക്കമാണ് ബഹളത്തിന് ഇടയാക്കിയത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരുമെന്നായപ്പോൾ ഒരു വിഭാഗം അനുവദിച്ചില്ല. ഒരു വിഭാഗത്തിെൻറ എതിർപ്പിനിടെ സെക്രട്ടറിയെ തെരഞ്ഞെടുത്തതായി മറുവിഭാഗം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതക്ക് കാരണമായത്. നഗരസഭയിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് ഭരണം പങ്കിടുന്നതിനെ ചൊല്ലി നഗരസഭ പ്രദേശത്തെ ബ്രാഞ്ചു സമ്മേളനങ്ങളിൽ രൂക്ഷ വിമർശന മുയർന്നിരുന്നു.
വീണ ജോർജ് മന്ത്രിയായത് രസിക്കാത്ത ഒരുവിഭാഗം വീണയെ വിമർശിക്കാൻ സമ്മേളനങ്ങളിൽ അണികളെ പ്രേരിപ്പിച്ചതായി ആരോപണമുണ്ട്. വീണയെ അനുകൂലിക്കുന്നവരാണ് എസ്.ഡി.പി.ഐ ബന്ധം സമ്മേളനങ്ങളിൽ ചർച്ചയാക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ബ്രാഞ്ച് സമ്മേളനത്തിൽ ഷെമീറിനെയാണ് െസക്രട്ടറിയായി തെരെഞ്ഞടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് ഫിറോസിെൻറ പേരും ഉയർന്നെങ്കിലും മത്സരം അനുവദിക്കാതെ ഷെമീറിനെ സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.