കാപ്പ നിയമപ്രകാരം നാടുകടത്തി

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന വീട്ടിൽ സ്റ്റാൻ വർഗീസാണ് (28) തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ ഉത്തരവിൻപ്രകാരം നാടുകടത്തപ്പെട്ടത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞമാസം ഒടുവിൽ അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയൻ (46) എന്നയാളെയും ഇതേപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിരുന്നു. തിരുവല്ല, കോയിപ്രം സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സ്റ്റാൻ വർഗീസ്. 2016 മുതൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ആറ് കേസും കോയിപ്രം സ്റ്റേഷനിൽ രണ്ടുകേസുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇവയിൽ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു.

Tags:    
News Summary - deported under Kappa law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.