ഭിന്നത മറനീക്കി പുറത്ത്​; കൊടുമൺ ഓട വളവില്‍ കുടുങ്ങി സി.പി.എം

പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം-​കൈ​പ്പ​ട്ടൂ​ര്‍ റോ​ഡ് പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നി​ടെ കൊ​ടു​മ​ണ്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മു​ണ്ടാ​യ വ​ള​വി​ല്‍ കു​ടു​ങ്ങി സി.​പി.​എം. പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന സി.​പി.​എം ഭ​ര​ണ​സ​മി​തി​യും പ്ര​സി​ഡ​ന്റും സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ജി​ല്ല സെ​ക്ര​ട്ട​റി പ​ര​സ്യ​മാ​യി ത​ള്ളി​യ​തോ​ടെ പാ​ര്‍ട്ടി​ക്കു​ള്ളി​ലെ ഭി​ന്ന​ത പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​യി.

ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നു പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി സി.​പി.​എം കൊ​ടു​മ​ൺ ഏ​രി​യ, ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളും രം​ഗ​ത്തെ​ത്തി​യ​ത്​ വി​ഷ​യം മൂ​ലം സി.​പി.​എം അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വെ​ളി​വാ​ക്കു​ന്ന​താ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ശ്രീ​ധ​ര​ന്‍ അ​ലൈ​ൻ​മെ​ന്‍റ്​ മാ​റ്റ​ത്തി​ലെ മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍ക്കു​ക​യാ​ണ്. വി​ഷ​യം ച​ര്‍ച്ച ചെ​യ്യാ​ന്‍ ചേ​ര്‍ന്ന സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ വേ​ണ​മെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​നം ഒ​ഴി​യാ​മെ​ന്നു​വ​രെ ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞ​താ​യാ​ണ്​ വി​വ​രം. എ​ന്നാ​ലും നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ഴ​യ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ വാ​ഴ​വി​ള​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​ലൈ​ന്‍മെ​ന്റ് പ്ര​കാ​രം ന​ട​ത്തു​ന്ന പ​ണി​ക​ള്‍ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

നി​ല​വി​ൽ പ​ണി ന​ട​ത്തു​ന്ന അ​ലൈ​ന്‍മെ​ന്റി​ല്‍ അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ല്‍ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്നും റോ​ഡി​ന്റെ വീ​തി മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​പ്പോ​ലെ ത​ന്നെ വേ​ണ​മെ​ന്നും റോ​ഡി​ന് വ​ള​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ല്‍, ഇ​തു പ​രി​ഗ​ണി​ക്കാ​തെ ഓ​ട വ​ള​ച്ചു​ത​ന്നെ പ​ണി​യു​ന്ന​തു ക​ണ്ടാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​കെ. ശ്രീ​ധ​ര​ന്‍ ഇ​ട​പെ​ട്ട​ത്. എം.​എ​ല്‍.​എ കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ക​യും നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ തു​ട​ര്‍ന്ന് പ​ണി നി​ര്‍ത്താ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്തു. റോ​ഡ് നി​ര്‍മാ​ണ​ത്തി​ല്‍ അ​പാ​ക​ത​ക്കു കാ​ര​ണം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഭ​ര്‍ത്താ​വ് ഡോ.​ജോ​ര്‍ജ് ജോ​സ​ഫാ​ണെ​ന്ന് ശ്രീ​ധ​ര​ന്‍ ന​ട​ത്തി​യ പ​ര​സ്യ​പ്ര​സ്താ​വ​ന​യേ തു​ട​ര്‍ന്ന് കോ​ൺ​ഗ്ര​സ് സ​മ​രം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും -മ​ന്ത്രി

പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം-​കൈ​പ്പ​ട്ടൂ​ര്‍ റോ​ഡ് നി​ര്‍മാ​ണ​ത്തി​ല്‍ കൊ​ടു​മ​ണ്‍ ഭാ​ഗ​ത്ത് അ​ലൈ​ന്‍മെ​ന്റ് മാ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജും. ത​നി​ക്കും കു​ടും​ബ​ത്തി​നും നേ​രെ ന​ട​ത്തു​ന്ന​ത് അ​സ​ത്യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ലൈ​ന്‍മെ​ന്റ് ത​ന്റെ ഭ​ര്‍ത്താ​വ് ഡോ.​ജോ​ര്‍ജ് ജോ​സ​ഫ് ഇ​ട​പെ​ട്ട് മാ​റ്റം വ​രു​ത്തി​യെ​ന്ന​ത് തീ​ര്‍ത്തും അ​സ​ത്യ​മാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. താ​ന്‍ എം.​എ​ല്‍.​എ ആ​കു​ന്ന​തി​നും എ​ത്ര​യോ വ​ര്‍ഷം മു​മ്പ് ത​ന്റെ ഭ​ര്‍ത്താ​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന​താ​ണ് കൊ​ടു​മ​ണ്ണി​ലെ 22.5 സെ​ന്റ് സ്ഥ​ല​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 1.89 കോ​ടി ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് കെ​ട്ടി​ടം വെ​ച്ച​ത്. ഇ​തി​നു മു​ന്നി​ലൂ​ടെ​യു​ള്ള ഏ​ഴം​കു​ളം-​കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​ന്റെ നി​ര്‍മാ​ണ​ത്തി​ന് 2020ലാ​ണ് കി​ഫ്ബി അ​നു​മ​തി ന​ല്‍കി​യ​ത്. വി​വാ​ദ​മാ​യ സ്ഥ​ല​ത്ത് റോ​ഡി​ന്റെ വീ​തി 17 മീ​റ്റ​റാ​ണ്. റോ​ഡി​ന് ഇ​ത്ര​യും വീ​തി മ​റ്റൊ​രി​ട​ത്തു​മി​ല്ല. 2020ല്‍ ​കെ.​ആ​ര്.​എ​ഫ്.​ബി നി​ശ്ച​യി​ച്ച അ​ലൈ​ന്‍മെ​ന്റി​ലാ​ണ്​ നി​ര്‍മാ​ണം. ഇ​തി​ല്‍ ഒ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല. സ്ഥ​ല​ത്തെ അ​ലൈ​ന്‍മെ​ന്റി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം വ്യ​ക്ത​മാ​ക്കു​ക​യും സ്ഥ​ലം അ​ള​ന്നു കാ​ണി​ക്കു​ക​യും ചെ​യ്തി​ട്ടും പ്രാ​ദേ​ശി​ക കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ സ്ഥ​ല​ത്തു കൊ​ടി നാ​ട്ടു​ക​യാ​യി​രു​ന്നു. അ​ലൈ​ന്‍മെ​ന്റ് മാ​റ്റി എ​ന്ന് അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍കു​മെ​ന്നും മ​ന്ത്രി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. റോ​ഡി​നോ​ടു ചേ​ര്‍ന്ന് എ​തി​ര്‍വ​ശ​ത്തു​ള്ള കോ​ണ്‍ഗ്ര​സ് ഓ​ഫീ​സ് പു​റ​മ്പോ​ക്കി​ലാ​ണെ​ന്നും ഇ​വി​ടെ റോ​ഡി​നു 14 മീ​റ്റ​ര്‍ മാ​ത്ര​മേ വീ​തി​യു​ള്ളൂ​വെ​ന്നും മ​ന്ത്രി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. റോ​ഡി​നു സ​മീ​പ​ത്തു​ള്ള മു​ഴു​വ​ന്‍ പു​റ​മ്പോ​ക്കു​ക​ളും അ​ള​ക്കു​ക​യും ഒ​ഴി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നും വീ​ണാ ജോ​ര്‍ജ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

റോ​ഡ് പു​റ​മ്പോ​ക്ക്​ അ​ള​ക്ക​ണം; ഇ​ട​പെ​ട്ട്​ ക​ല​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം - കൈ​പ്പ​ട്ടൂ​ര്‍ റോ​ഡ് അ​ലൈ​ന്‍മെ​ന്റ് മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ക്കി​ടെ പു​റ​മ്പോ​ക്ക് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ജി​ല്ല ക​ല​ക്ട​റു​ടെ മു​മ്പാ​കെ പ​രാ​തി​ക​ളു​ടെ പ്ര​ള​യം. മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ ഭ​ര്‍ത്താ​വ് ഡോ. ​ജോ​ര്‍ജ് ജോ​സ​ഫാ​ണ് ആ​ദ്യം ഈ ​വി​ഷ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ​രാ​തി ന​ല്‍കി. വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ആ​ര്‍എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ന്‍ ക​ല​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സി.​പി.​എം ഓ​ഫി​സ് പു​റ​മ്പോ​ക്ക് കൈ​യേ​റി​യാ​ണ് നി​ര്‍മി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

Tags:    
News Summary - Dissent is hidden; CPM is stuck in Kodumon curve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.