പത്തനംതിട്ട: ജില്ലയില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല ഭരണകൂടം, പൊലീസ്, എക്സൈസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു
പത്തനംതിട്ട വില്ലേജിന്റെ റീസർവേ ഫീല്‍ഡ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. അബാന്‍ മേൽപാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാൻ അടിയന്തര യോഗം ചേരും.
പത്തനംതിട്ട-കുമ്പഴ റോഡിന്റെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് നിർദേശം നല്കി. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന്റെ നിർമാണ പുരോഗതി യോഗത്തിൽ വിലയിരുത്തി. പൈവഴി-നെടിയകാല റോഡിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.നോളജ് വില്ലേജിന്റെ ഭൂമി ഏറ്റെടുക്കലിനു വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ നിർദേശം നല്കി. ജൽ ജീവന് മിഷനുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങൾ ജില്ലയിൽ ഊര്‍ജിതമാക്കണം.
പുതുമൺ-കുട്ടത്തോട് റോഡ് നിർമാണ പ്രവൃത്തിയോടനുബന്ധിച്ചുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികൾ അടിയന്തരമായി പൂര്‍ത്തീകരിക്കണം. കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ നടപടി കൈക്കൊണ്ടിട്ടുണ്ട്. വടശ്ശേരിക്കര പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആന ശല്യം പരിഹരിക്കാൻ ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരും. കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമൺ പ്രദേശത്തേക്കുള്ള നടപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനന ഉടൻ നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാന്‍ഡിന് മുന്നിലെ റോഡ് ഗതാഗത യോഗ്യമാക്കാൻ കെ.ആര്.എഫ്.ബി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്മാൻ അഡ്വ. ടി. സക്കീർ ഹുസൈന് പറഞ്ഞു. റിങ് റോഡില്‍ അപടകരമായി നില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മുട്ടാര്‍ നീര്‍ച്ചാലിന്റെ ലെഗസി മാലിന്യം നീക്കം ചെയ്യാനും കൈയേറ്റം ഒഴിപ്പിക്കാനുമുള്ള പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറിന്റെ പ്രതിനിധി ഡി. സജി യോഗത്തിൽ പറഞ്ഞു.
ആനയടി-കൂടൽ റോഡിൽ പഴംകുളം ആലുംമൂട് ജങ്ഷന് സമീപം റോഡിന്റെ വശങ്ങൾ ഇടിയുന്നത് തടയാനുള്ള നടപടികൾ കെ.ആർ.എഫ്.ബി സ്വീകരിക്കണമെന്ന് എം.പിയുടെ പ്രതിനിധി തോപ്പിൽ ഗോപകുമാർ പറഞ്ഞു. ജില്ല വികസന സമിതി അധ്യക്ഷനും കലക്ടറുമായ എസ്. പ്രേം കൃഷ്ണൻ, അടൂർ ആർ.ഡി.ഒ വി. ജയമോഹൻ, ജില്ല പ്ലാനിങ് ഓഫിസര്‍ എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.