റാ​ന്നി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ അ​ഗ്​​നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

മഴവെള്ള സംഭരണി വൃത്തിയാക്കാൻ ഇറങ്ങിയവർ ബോധരഹിതരായി; രക്ഷകരായി അഗ്നിരക്ഷാ സേന

റാന്നി: ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപത്തെ വീട്ടിൽ മഴവെള്ള സംഭരണി വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ബോധരഹിതരായി. റാന്നി അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം ഇവരെ പുറത്തെടുത്തു രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സംഭവം.

മഴവെള്ള സംഭരണി പെയിന്‍റടിച്ച് വൃത്തിയാക്കാൻ ഇറങ്ങിയ അഭിലാഷ്, മോനായി എന്നിവരാണ് ബോധരഹിതരായത്. ഏറെനേരമായിട്ടും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ അബോധാവസ്ഥയിലാണെന്ന് അറിഞ്ഞത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിച്ചു.

റസ്ക്യൂ ജീവനക്കാരായ എം.പി. ഷെമീർ, ഡി. മനോജ് എന്നിവർ സാഹസികമായി ബ്രീത്തിങ് അപാരട്സ് ഘടിപ്പിച്ച് സംഭരണിയിൽ ഇറങ്ങി ഇവരെ പുറത്തെടുക്കുകയായിരുന്നു. ശേഷം ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അസി. ഗ്രേഡ് സ്റ്റേഷൻ ഓഫിസർ സേതുനാഥപിള്ള, ഓഫിസർമാരായ അൻസാരി, ഷിജു എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - down to clean the rainwater tank fainted;fire force as rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.