പന്തളം: എം.സി റോഡിൽ അപകടങ്ങൾ തുടരുകയാണ്. അപകടങ്ങളിലേറെയും പറന്തൽ, മിത്രപുരം, കുരമ്പാല, മെഡിക്കൽ മിഷൻ, പന്തളം, കുളനട, മാന്തുക, എന്നിവിടങ്ങളിലാണ്. ഒരാഴ്ചക്കുള്ളിൽ നിരവധി അപകടമാണ് സംഭവിച്ചത്.
ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച കുരമ്പാലക്ക് സമീപം നിയന്ത്രണം ജീപ്പ് കാറിലും രണ്ടു ബൈക്കിലും ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. എം.സി റോഡിലെ മിക്ക അപകടങ്ങളും ഡ്രൈവർമാർ ഉറങ്ങുന്നതുകാരണമാണ്.
അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നു. വേഗം നിരീക്ഷിക്കാൻ കാമറകൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന ഇങ്ങനെ നിരവധി സംവിധാനങ്ങളുണ്ട്. സംസ്ഥാനപാതയിൽ വാഹനാപകടങ്ങളും മരണവും വർധിക്കുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് റിസർച് ലബോറട്ടറി (ടി.ആർ.എൽ) നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിധ്യം അപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.സി റോഡിലെ പൊലീസ് സ്റ്റേഷൻതലത്തിൽ വാഹനങ്ങൾ നൽകിയിരുന്നു.
പ്രത്യേക പരിശീലനം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയിൽ വാഹനങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ട് എന്നാണ് പറഞ്ഞിരുന്നത്. ഇതിൽ പലതും നടപ്പാക്കിയെങ്കിലും അപകടത്തിന് ഒരു കുറവുമില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.