പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ശബരിമല ഇടത്താവളത്തിൽ പ്രത്യേക നഗർ ഒരുങ്ങുന്നു. 635 പ്രതിനിധികൾക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഇടത്താവളത്തിൽ നിർമിക്കുന്നത്. ചരിത്ര ചിത്ര പ്രദർശനം, ഗ്രന്ഥോത്സവം എന്നിവ സമ്മേളന നഗറിൽ സജ്ജീകരിക്കും. ഫുഡ് കോർട്ട് എന്ന പേരിൽ ഭക്ഷണശാലയും പന്തലിനുള്ളിൽ ഉണ്ടാകും. മീഡിയ സെന്‍ററും സജ്ജീകരിക്കും. വിവിധ സാംസ്കാരിക പരിപാടികളും സമ്മേളന നഗറിൽ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സജ്ജീകരണങ്ങളോടെ നിർമിക്കുന്ന പന്തലിൽ ഒരു സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ മാസം 27 മുതൽ 30 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് നിർമിക്കുന്ന പന്തലിന്‍റെ നിർമാണ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി. ഉദയഭാനു, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം കെ.യു. ജനീഷ് കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ പി.ബി. സതീഷ് കുമാർ, ട്രഷറർ സംഗേഷ് ജി. നായർ, എ. പത്മകുമാർ, പി.ആർ. പ്രസാദ്, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ആർ. മനു, ആർ. ശ്യാമ, ബി. നിസാം, എം.സി. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.