പത്തനംതിട്ട: നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗത്തില്‍ ആവശ്യങ്ങൾ നിരത്തി പ്രവാസികളും സംഘടനകളും. പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി സംഘടന പ്രതിനിധികളും വ്യക്തികളും പങ്കെടുത്തു. കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
യോഗത്തിൽ രാജ്യത്തെ ജീവിതനിലവാരവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തിയ തങ്ങൾ തിരിച്ചെത്തിയിട്ട് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം വേണമെന്ന് ശക്തമായി സംഘടനകൾ ആവശ്യപ്പെട്ടു. പരാതികൾ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശിപാര്‍ശകള്‍ സര്‍ക്കാറിന് നല്‍കുമെന്നും നിയമസഭ സമിതി ചെയര്മാന് എ.സി. മൊയ്തീന് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.