പത്തനംതിട്ട: പെൻഷൻ തുക കൊടുക്കാത്തതിന്റെ പേരിൽ പിതാവിനെ തലക്കടിച്ച് പരിക്കേൽപിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ കോട്ടൂപ്പാറ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യനെയാണ് (31) പെരുനാട് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. സ്റ്റീൽ കോപ്പയെടുത്ത് പിതാവ് സത്യെൻറ (68) തലക്കടിക്കുകയായിരുന്നു. അരുൺ പെരുനാട് പൊലീസ് സ്റ്റേഷനിൽ 13 കേസുകളിലും റാന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ ഓരോ കേസിലും പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുനാട് പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിജയൻ തമ്പി, സി.പി.ഒമാരായ വിനീഷ്, സുജിത്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.