പ​ത്ത​നം​തി​ട്ട റി​ങ്​ റോ​ഡി​ൽ വ​യ​ൽ നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്​ ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത

പത്തനംതിട്ട റിങ്​ റോഡിലെ വയൽ നികത്തൽ അനുമതി നേടിയത്​ 50 സെന്‍റിന്​; നിയമലംഘനം മറച്ച് റിപ്പോർട്ട്​

പ​ത്ത​നം​തി​ട്ട: നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച്​ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ വ​യ​ൽ നി​ക​ത്താ​ൻ അ​നു​മ​തി നേ​ടി​യ​ത്​ 50 സെ​ന്‍റി​ന്. സെ​ന്റ് പീ​റ്റേ​ഴ്‌​സ്-​മേ​ലെ വെ​ട്ടി​പ്രം റി​ങ് റോ​ഡി​ല്‍ ചി​റ്റൂ​ര്‍ വാ​ര്‍ഡി​ൽ ഒ​ക്​​ടോ​ബ​ർ ആ​ദ്യം പ​ട്ടാ​പ്പ​ക​ൽ വ​യ​ൽ നി​ക​ത്തി​യ വി​വാ​ദ വി​ഷ​യ​ത്തി​ലാ​ണ്​ ഞെ​ട്ടി​പ്പി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ത​രം മാ​റ്റാ​ൻ അ​നു​മ​തി നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നി​ക​ത്ത​ൽ, റ​വ​ന്യൂ വ​കു​പ്പ് ത​ട​ഞ്ഞു. വ​യ​ൽ നി​ക​ത്താ​ൻ വ​ഴി​വി​ട്ട്​ അ​നു​മ​തി ന​ൽ​കി​യ നാ​ൽ​പ​തോ​ളം വി​ജി​ല​ൻ​സ് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ അ​ടൂ​ർ മു​ൻ ആ​ർ.​ഡി.​ഒ​യാ​ണ്​ ഈ ​ഉ​ത്ത​ര​വി​ന്​ പി​ന്നി​ലും. 2008ലെ ​നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന് പി​ന്നീ​ട്​ വ​ന്ന ​​ഭേ​ദ​ഗ​തി​ക​ളു​ടെ മ​റ​വി​ലാ​ണ്​​ റി​ങ്​ റോ​ഡി​ലെ പാ​ട​ത്തി​നും 2019ൽ ​ത​രം മാ​റ്റ​ത്തി​ന്​ അ​നു​മ​തി ല​ഭി​ച്ച​ത്. തീ​റാ​ധാ​ര​ത്തി​ലും സെ​റ്റി​ൽ​മെ​ന്‍റ്​ ര​ജി​സ്റ്റ​റി​ലും അ​ടി​സ്ഥാ​ന ഭൂ​നി​കു​തി ര​ജി​സ്റ്റ​റി​ലും (ബി.​ടി.​ആ​ർ) ഡേ​റ്റ​ബാ​ങ്കി​ലും പാ​ട​ശേ​ഖ​ര​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് ക​ര​കൃ​ഷി​യാ​യ വാ​ഴ​യും തെ​ങ്ങും ന​ട്ട​ശേ​ഷ​മാ​ണ്​ ത​രം മാ​റ്റി​യ​ത്. മു​ൻ ആ​ർ.​ഡി.​ഒ രേ​ഖ​ക​ൾ ഒ​ന്നും പ​രി​​ശോ​ധി​ക്കാ​തെ​യാ​ണ്​ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. ഇ​യാ​ൾ ​ജോ​ലി​യി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​തി​ന്​ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​രു​ന്ന​താ​യും പ​റ​യു​ന്നു. ​ജി​ല്ല ആ​സ്ഥാ​ന​ത്തെ നി​ര​വ​ധി വ​യ​ലു​ക​ൾ നി​ക​ത്തി​യ​തി​ന്​ പി​ന്നി​ലും ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന​ത്. അ​തേ​സ​മ​യം, ആ​ദ്യം വ​യ​ൽ നി​ക​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ടൂ​ർ ആ​ർ.​ഡി.​ഒ, ക​ല​ക്ട​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണി​ൽ​പൊ​ടി​യി​ടു​ന്ന റി​പ്പോ​ർ​ട്ടാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ൻ ആ​ർ.​ഡി.​ഒ​യെ വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ർ​ട്ട്​ നി​യ​മം അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ്. കീ​ഴ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ളും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. നി​ക​ത്തി​യ അ​ഞ്ച്​ സെ​ന്‍റ്​ വ​യ​ലി​ലെ മ​ണ്ണ്​ തി​രി​ച്ചെ​ടു​പ്പി​ക്കാ​ൻ ഇ​നി ഉ​ത്ത​ര​വ്​ ഇ​​റ​ക്കേ​ണ്ട​ത്​ ക​ല​ക്ട​റാ​ണ്. പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ്​ ഓ​ഫി​സ​റും കോ​ഴ​ഞ്ചേ​രി ലാ​ൻ​ഡ്​​ റ​വ​ന്യൂ ത​ഹ​സി​ൽ​ദാ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

നേ​ര​ത്തേ ഈ ​പാ​ട​ശേ​ഖ​ര​ത്ത് നി​ലം നി​ക​ത്താ​ന്‍ ന​ഗ​ര​സ​ഭ​യി​ലെ ഒ​രു മു​ന്‍ കൗ​ണ്‍സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്ന് ക​ല​ക്ട​ര്‍ ഇ​ട​പെ​ട്ട് സ്റ്റോ​പ് മെ​മ്മോ ന​ല്‍കി. നി​ലം നി​ക​ത്തി​യാ​ല്‍ പാ​ട​ങ്ങ​ളി​ലെ കൃ​ഷി, കൈ​ത്തോ​ടി​ന്റെ നീ​രൊ​ഴു​ക്ക്, കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ള ല​ഭ്യ​ത എ​ന്നി​വ​യെ ബാ​ധി​ക്കു​മെ​ന്ന്​ കൃ​ഷി ഓ​ഫി​സ​ര്‍ ക​ല​ക്ട​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. അ​തേ​സ​മ​യം, മ​ണ്ണി​ടാ​ൻ ഇ​ട​പെ​ട്ട​ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്​ കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ ഒ​രു കൗ​ണ്‍സി​ല​റു​ടെ ഭൂ​മി​യി​ലെ മ​ണ്ണാ​ണ് ഈ ​പാ​ട​ശേ​ഖ​രം നി​ക​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നെ​ല്‍വ​യ​ല്‍ നീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്ത് 10 സെ​ന്റും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് അ​ഞ്ച്​ സെ​ന്റ് സ്ഥ​ല​വു​മാ​ണ് വീ​ട് വെ​ക്കു​ന്ന​തി​ന് നി​ക​ത്താ​ന്‍ ക​ഴി​യു​ന്ന​ത്. സ്ഥ​ലം ഉ​ട​മ​ക്ക്​ മ​റ്റ് വ​സ്തു ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്ര​മേ ഈ ​അ​നു​മ​തി ല​ഭി​ക്കൂ.

Tags:    
News Summary - Field filling controversy on Pathanamthitta ring road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.