ഓമല്ലൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ ആംബുലൻസ് അപകടം വിതച്ചു. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി പത്തനംതിട്ട പൊലീസ് സ്ഥിരീകരിച്ചു.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. പത്തനംതിട്ടയിൽ വെച്ച് കാറിൽ തട്ടിയ ശേഷം നിർത്താതെ പോയ ആംബുലൻസ് ഓമല്ലൂർ പുത്തൻ പീടിക ജങ്ഷനിൽ മൂന്ന് മണിയോടെ കന്യാസ്ത്രീകൾ സഞ്ചരിച്ച ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച മൂന്ന് കന്യാസ്ത്രീകളടക്കം നാല് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകളായ പിയൂഷ, റോസി, ആൻസി എന്നിവർക്കും കാർ ഡ്രൈവർ ജോസിനുമാണ് പരിക്കേറ്റത്. അപകട ശേഷം ആബുലൻസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച ഡ്രൈവർ ശ്യാംകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാരും പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.