ചന്ദനപ്പള്ളി വലിയപള്ളിയിലെ ലോക പ്രവാസി സംഘടന ഏര്‍പ്പെടുത്തിയ ജോര്‍ജിയന്‍ പ്രവാസി പുരസ്‌കാരം ഗോപിനാഥ് മുതുകാടിന് ഡോ. എബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത

സമ്മാനിക്കുന്നു 

ഗോപിനാഥ് മുതുകാടിന് ജോര്‍ജിയന്‍ പ്രവാസി പുരസ്‌കാരം നൽകി

ചന്ദനപ്പള്ളി: ആഗോള തീര്‍ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളിയിലെ ലോകപ്രവാസി സംഘടന ഏര്‍പ്പെടുത്തിയ ജോര്‍ജിയന്‍ പ്രവാസി പുരസ്‌കാരവും 75,000 രൂപയുടെ കാഷ് അവാര്‍ഡും ഗോപിനാഥ് മുതുകാടിന് ഡോ. എബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ചെയര്‍മാന്‍ മാത്യൂസ് പി.ജേക്കബ് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ അജി പി.വര്‍ഗീസ്, വികാരി റവ. ഫാ. ഷിജു ജോണ്‍, അസി. വികാരി ഫാ. ജോണ്‍ മാത്യൂസ്, ഒമാന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ജെഗി ജോണ്‍, ദുബൈ ചാപ്റ്റര്‍ കണ്‍വീനര്‍ പോള്‍ ജി.ജോര്‍ജ് കൊപ്പാറ, സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ മനോജ് ചന്ദനപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Gopinath Muthukad get the Georgian Pravasi Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.