പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയിലും വീശിയടിച്ച കാറ്റിലും വ്യാപക നാശനഷ്ടം. തിങ്കളാഴ്ച ഉച്ചക്കാണ് കനത്ത കാറ്റ് വീശിയത്. പത്തനംതിട്ട വലംഞ്ചുഴി മുസ്ലിം പളളിക്ക് സമീപം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.
പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് ഷാനവാസ് പെരിങ്ങമ്മലയുടെ വീടിന് മുകളിൽ മരങ്ങൾ വീണ് നാശ നഷ്ടം സംഭവിച്ചു. വഞ്ചിക പൊയ്ക പുത്തൻവിള കുഞ്ഞുമോന്റെ വീടിന്റെ മുകളിൽ മരം വീണു. ഇവിടെ നെല്ലിക്കാട്ടിൽ മനോഹരന്റെ വീടിന് മുകളിൽ പ്ലാവ് വീണ് വീട് പൂർണമായും തകർന്നു.
കോഴഞ്ചേരിയിലും വ്യാപക നഷ്ടമുണ്ടായി. പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലും കുമ്പഴ വൈദ്യൂതി സെക്ഷന്റെ പരിധിയിൽ പല ഭാഗത്തും മരങ്ങൾ ഒടിഞ്ഞ് വൈദ്യുതി കമ്പികൾ പൊട്ടുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തു. കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്.
ശബരിഗിരി ജലവൈദ്യൂതി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് സൂചനകൾ. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.