പത്തനംതിട്ട: അറുപത്​ വയസ്സ്​ കഴിഞ്ഞ തയ്യൽ തൊഴിലാളിക്ക്​ ഭാഗ്യം കടാക്ഷിച്ചാൽ മുടക്കം വരാതെ പെൻഷൻ​ ലഭിക്കാം. തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ്​ ഓഫീസർ ഒപ്പിട്ട്​ കനിയണമെന്ന്​ മാത്രം. തങ്ങൾ ക്ഷേമ നിധിയിലേക്ക്​ അടക്കുന്ന അംശാദായത്തിൽ നിന്ന്​ അനുവദിക്കുന്ന 1600 രൂപാ പ്രതിമാസ പെൻഷൻ നിരവധി പേർക്ക്​ മാസങ്ങൾ മുടങ്ങിയതായി തയ്യൽ തൊഴിലാളികൾ പരാതി പറയുന്നു.

പെൻഷൻ അപേക്ഷയിൽ ജില്ലാ എക്സിക്യൂട്ടീവ്​ ഓഫീസർ ഒപ്പിടുന്ന ദിവസം മുതലേ പെൻഷന്​ അർഹതയുള്ളൂ എന്ന സർക്കാർ ഉത്തരവാണ്​ തയ്യൽ തൊഴിലാളി​യെ വലക്കുന്നത്​. ജില്ലാ എക്സിക്യൂട്ടീവ്​ ഓഫീസർ അവധിയാണെങ്കിൽ പെൻഷൻ മുടങ്ങിയത്​ തന്നെ. അപേക്ഷിച്ച്​ മാസങ്ങൾ കഴിഞ്ഞ്​ പെൻഷൻ അംഗീകരിക്കപ്പെട്ടവർക്ക്​ മുൻകാല പ്രാബല്ല്യം ലഭിക്കുന്നുമില്ല. പത്തനംതിട്ട ജില്ലയിൽ ഇരുപതിനായിരം ക്ഷേമ നിധി അംഗങ്ങളുണ്ടെങ്കിലും തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡിന്​ സ്ഥിരം ജില്ലാ എക്സിക്യൂട്ടീവ്​ ഓഫീസർ ഇല്ല. ആലപ്പുഴയിലെ ഓഫീസർക്ക്​ അധിക ചുമതല നൽകിയിരിക്കുകയാണ്​. ആഴ്​ച്ചയിലൊരിക്കൽ മാത്രമാണ്​ ഇദ്ദേഹം പത്തനംതിട്ട കലക്​ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ എത്തുകയുള്ളൂ. അംഗങ്ങൾ കുറവായതിനാലാണ്​ സ്ഥിരം ഓഫീസറെ നിയമിക്കാത്തതെന്നാണ്​ ബന്ധപ്പെട്ടവരുടെ സ്ഥിരീകരണം.


ഒറ്റത്തവണ റിട്ടയർ​മെന്‍റ്​ ആനുകൂല്ല്യത്തിലും ബോർഡ്​ തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്നതായി ആൾ കേരളാ ടെയ്​ലേഴ്​സ്​ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. 1994ലാണ്​ തയ്യൽ തൊഴിലാളി ക്ഷേമ നിധി രൂപീകരിക്കപ്പെടുന്നത്​. 18ാം വയസ്സിൽ 10 രൂപാ വെച്ച്​ അംശാദായം അടച്ചുതുടങ്ങുന്നയാൾ 42 വർഷത്തിനു ശേഷം 60ാം വയസ്സിൽ ​പെൻഷനാകുമ്പോൾ 60,000 രൂപാ റിട്ടയർ​​​മെന്‍റ് ആനുകൂല്ല്യമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടെ അംശാദായ തുക 50രൂപാ ഉയർത്തിയപ്പോൾ 1.50 ലക്ഷം തുകയാക്കി ആനുകൂല്ല്യം വർധിപ്പിച്ചു. ഇതിനിടെ 34 വർഷം സർവീസുള്ളയാൾക്ക്​ 25,940 രൂപാ നൽകണമെന്നിരിക്കെ തൊഴിലാളികൾക്ക്​ ലഭിച്ചത്​ 11,105 രൂപാ മാത്രമാണ്​.


ഒറ്റത്തവണ റിട്ടയർമെന്‍റ് ആനുകൂല്ല്യം ഗഡുക്കളായി നൽകുന്നതും തൊഴിലാളികൾക്ക്​ പ്രയോജനപ്പെടുന്നില്ല. മൂന്നുമാസത്തിനകംനൽകിയിരുന്ന പ്രസവ ആനൂകൂല്ല്യം ആദ്യം രണ്ടായിരവും വർഷങ്ങൾക്ക്​ ശേഷം 13,000 രൂപയും നൽകുന്നതും നിരുത്തരവാദത്തോടെയാണെന്നും തുക ഒരുമിച്ച്​ നൽകണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. രൂക്ഷമായ വിലക്കയറ്റത്തിൽ തയ്യൽ തൊഴിലാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച്​ ബുധനാഴ്ച പത്തനംതിട്ട ജില്ലാ കലക്​ട്രേറ്റിലേക്ക്​ ഇരുപതിനായിരം തൊഴിലാളികൾ മാർച്ച്​ നടത്തുമെന്ന്​ ടെയ്​ലേഴ്​സ്​ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ്​ ആർ.രാജസേനൻ, സെക്രട്ടറി പി.ജി രാജൻ, ട്രഷറാർ എം.വി മോഹനൻ, ​ൈ്വസ്​ പ്രസിഡന്‍റ്​ എം.എസ്​ ഗോപാല കൃഷ്ണൻ നായർ, ജോ.സെക്രട്ടറി എം. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - If the officer is on leave then the garment worker will not get welfare pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.