കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ പാടാറുള്ള വഞ്ചിപ്പാട്ടുകള്‍ പൂതിയ തലമുറയെ അഭ്യസിപ്പിക്കാൻ വഞ്ചിപ്പാട്ട് പഠന കളരി സഘടിപ്പിക്കുന്നു.
ആറന്മുള പള്ളിയോട സേവ സംഘവും ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഠനകളരി ഈ മാസം 13 ,14 , 16 തീയതികളിൽ നടക്കും. പമ്പയുടെ ഇരുകരകളിലായി 52 പള്ളിയോടക്കരകളെ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേകം ക്ലാസ് നടത്തും. പഠനകളരിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വഞ്ചിപ്പാട്ട് സമര്‍പ്പണം 16ന് രാവിലെ ആറന്മുള ക്ഷേത്രസന്നിധിയില്‍ നടത്തുന്നു.
വഞ്ചിപ്പാട്ട് സമര്‍പ്പണത്തിന് ശേഷം സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിനായി മൂന്ന് മേഖലകളിലെയും പള്ളിയോടകരയുടെ പ്രസിഡന്റ്, സെക്രട്ടറി, പ്രതിനിധികള്‍, എന്നിവരുടെ ആലോചന യോഗം ഞായറാഴ്ച വിവിധ മേഖലകളില്‍ നടത്തും.
ജനറല്‍ കണ്‍വീനറായി എം.കെ. ശശികുമാറിനെ (കീഴവന്മഴി) തെരഞ്ഞെടുത്തു. കിഴക്കന്‍ മേഖല കണ്‍വീനര്‍ കെ.ആര്. സന്തോഷ് (കീക്കൊഴൂര്‍, വയലത്തല), മധ്യമേഖല കണ്‍വീനര്‍ പി. വിജയ് കുമാര്‍ (ഇടയാറന്മുള), പടിഞ്ഞാറന്‍ മേഖല കണ്‍വീനര്‍ ഡോ. സുരേഷ് ബാബ്ദ (വെണ്‍പാല) എന്നിവരെയും ചുമതലപ്പെടുത്തി.
ഓരോ കരയില്‍നിന്നും 110 കുട്ടികളെ വീതം കളരിയില്‍ പഠിപ്പിക്കും. ഓരോ മേഖലയിലും പരിചയസമ്പന്നരും പ്രഗല്ഭരുമായ ആശാന്മാര് ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.