പത്തനംതിട്ട: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും.
പൊലീസ്, എക്സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലീസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്. വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്േപ്ല എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും.
ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി സാംസ്കാരിക പരിപാടികളും അരങ്ങേറും. എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്മാന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, ജില്ല പൊലീസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനമുണ്ടെന്ന് കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.