പ​ത്ത​നം​തി​ട്ട പ്ര​സ്​​ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി സം​സാ​രി​ക്കു​ന്നു

വൈവിധ്യങ്ങൾ ചേർന്നതാണ്​ ഇന്ത്യ; രാജ്യത്തിന്‍റെ മിനിയേച്ചർ പത്തനംതിട്ട -ആ​ന്‍റോ ആന്‍റണി

പ​ത്ത​നം​തി​ട്ട: വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ ഇ​ന്ത്യ​യു​ടെ ചെ​റി​യൊ​രു മി​നി​യേ​ച്ച​റാ​ണ്​ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം. വ്യ​ത്യ​സ്ത വീ​ക്ഷ​ണ​കോ​ണി​ലു​ള്ള സം​സ്കാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും ഉ​ള്ള​വ​ർ ഇ​വി​ടെ സ​ഹോ​ദ​ര​ങ്ങ​ളെ​പോ​ലെ ജീ​വി​ക്കു​ന്നു. സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷ​മാ​ണ്​ ന​മ്മി​ലു​ള്ള​ത്.

വ്യ​ത്യ​സ്ത​ത​ക​ൾ ഏ​കോ​പി​പ്പി​ച്ച്​ മു​ന്നോ​ട്ട്​ പോ​കു​ന്ന​താ​ണ്​ ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യം. നാ​ലാ​ത​വ​ണ​യും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു.​ഡി.​എ​ഫ്​ പ്ര​തി​നി​ധി ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട പ്ര​സ്​​ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

​മ​ഹാ​ത്​​മ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ച്​ മു​ന്നോ​ട്ട്​ പോ​യ​തോ​ടെ​യാ​ണ്​ ലോ​കം അ​ട​ക്കി​ഭ​രി​ച്ച​വ​രി​ൽ​നി​ന്ന്​ സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​ത്. വാ​ജ്​​പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​​പ്പോ​ൾ ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തി​ന്​ പോ​റ​ലേ​ൽ​ക്കാ​തെ മു​ന്നോ​ട്ടു​പോ​യി എ​ന്നാ​ണ്​ വി​ശ്വാ​സം.

അ​ധി​കാ​രം പി​ടി​ക്കാ​ൻ ഏ​തു കു​ത്സി​ത മാ​ർ​ഗ​വും സ്വീ​ക​രി​ച്ച​വ​രാ​ണ്​ മോ​ദി​യു​ടെ ബി.​ജെ.​പി സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രു​ന്ന്​ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യും അ​പ​ഹ​സി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ രാ​ജ്യ​ത്തി​ന്‍റെ മു​ന്നോ​ട്ട്​ പോ​ക്കി​ന്​ ഭൂ​ഷ​ണ​മ​ല്ലെ​ന്ന തി​ര​ച്ച​റി​വാ​ണ്​ 2024ലെ ​ലോ​ക​സ്​​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം. ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. ​

എ​തി​രാ​ളി മി​ക​ച്ച സ്ഥാ​നാ​ർ​ഥി

തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഡോ. ​ടി.​എം. തോ​മ​സ്​ ഐ​സ​ക്കെ​ന്ന്​ നി​യു​ക്ത എം.​പി ആ​ന്‍റോ ആ​ന്‍റ​ണി. മ​റ്റ്​ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യ ത​ന്ത്ര​മാ​ണ്​ അ​ദ്ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കു​ടും​ബ​​ശ്രീ, അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ, ശാ​സ്​​ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്​ തു​ട​ങ്ങി​യ​വ​യും ​ഐ​സ​ക്കി​ന്​ വേ​ണ്ടി പ്ര​ചാ​ര​ണ രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്നു.​പു​റ​മെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ടി​ത്ത​റ​യും സം​ഘ​ട​നാ സം​വി​ധാ​ന​വു​മു​ണ്ട്.

നേ​രി​ട്ട​ത്തി​ൽ ഏ​റ്റ​വും ക​ന​ത്ത​പോ​രാ​ട്ടം ഇ​ത്ത​വ​ണ​ത്തേ​താ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്​ തു​ട​ങ്ങി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട പോ​ലെ ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രു ബൂ​ത്തി​ൽ കൂ​ടു​ത​ലാ​യി 50 വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ അ​വ​ർ ന​ട​ത്തി​യ​ത്. ഇ​തോ​ടെ ബി.​ജെ.​പി​യു​ടെ രാ​ഷ്​​​ട്രീ​യ അ​ടി​ത്ത​റ കു​റ​ച്ചു​കൂ​ടി വി​പു​ല​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഗൗ​ര​വം ഒ​ട്ടും കു​റ​ച്ചു​കാ​ണാ​തെ​യാ​ണ്​ മു​ന്നോ​ട്ടു​​പോ​യ​ത്.

പ​ണ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക്; ഞ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ട്​​

രാ​ജ്യ​ത്ത്​​ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ പ​ണ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളെ​യും വി​ല​ക്കെ​ടു​ക്കു​ന്ന നീ​ക്ക​ങ്ങ​ളാ​ണ്​ ക​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ, സ്വ​ത​ന്ത്ര ചി​ന്ത​യെ​യും കാ​ഴ്​​ച​പ്പാ​ടു​ക​ളെ​യും മ​ത​നി​ര​പേ​ക്ഷ വി​ശ്വാ​സ​ത്തെ​യും ത​ട​യാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്ന്​ തെ​ളി​യി​ച്ച ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്​ ഇ​ക്കു​റി രാ​ജ്യ​ത്ത്​ അ​ല​യ​ടി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ, കൃ​ഷി​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ ഒ​പ്പം നി​ന്നു. വ്യ​ക്തി​ക​ളു​മാ​യും പൊ​തു​സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​രു​മാ​യു​ള്ള ബ​ന്ധ​വും സ​ഹാ​യി​ച്ചു. ഈ ​​തെ​ര​​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫും കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങി. ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്ത​ക​രെ​ല്ലാം അ​ണി​നി​ര​ന്നു. ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു.

ഭ​ര​ണ​ത്തി​ന്‍റെ വ​ല്ലാ​ത്ത ഇ​ട​പെ​ട​ൽ

സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ക പ​രാ​തി ഭ​ര​ണ​ത്തി​ന്‍റെ വ​ല്ലാ​ത്ത ഇ​ട​പെ​ട​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നെ ആ ​നി​ല​യി​ൽ കാ​ണാ​തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പി​ന്നി​ൽ​നി​ന്ന്​ സ്വാ​ധീ​നി​ക്കാ​ൻ ​ശ്ര​മി​ച്ചി​രു​ന്നു.

കോ​ർ​പ​റേ​റ്റ്​- മാ​ധ്യ​മ ഭീ​മ​ന്മാ​രെ കൈ​യി​ലെ​ടു​ത്ത്​ രാ​ജ്യ​ത്തി​ന്‍റെ ജ​ന​വി​കാ​രം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​​ച്ച​വ​​​ർ​ക്കെ​തി​രാ​യ ജ​ന​വി​ധി​യാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കൊ​ടി​പോ​ലും ഇ​ല്ലെ​ന്ന ​പ്ര​ചാ​ര​ണ​മാ​ണ്​ അ​ഴി​ച്ചു​വി​ട്ട​ത്. പ്ര​തി​പ​ക്ഷ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന​വ​രെ​യും റെ​യ്​​ഡു​ക​ൾ ന​ട​ത്തി അ​ഴി​ക്കു​ള്ളി​ലാ​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ നി​ഷ്പ​ക്ഷ​ത​യും വ്യാ​പ​ക​മാ​യി വി​മ​ർ​ശ​ന വി​ധേ​യ​മാ​യി- ആ​​ന്‍റോ പ​റ​ഞ്ഞു.

റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​ത സം​വി​ധാ​നം മെ​ച്ച​പ്പെ​ട​ണം

പ​ത്ത​നം​തി​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ ആ​ധു​നി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യു​ള്ളൂ. വി​ക​സ​ന കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യം മ​റ​ന്നു​ള്ള പി​ന്തു​ണ‍യും നേ​തൃ​ത്വ​വും ന​ൽ​കും. എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. സ്ഥ​ലം ഏ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം കൊ​ടു​മ​ണ്ണി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഇ​നി പ്ര​സ​ക്തി​യി​ല്ല. എ​രു​മേ​ലി​യി​ൽ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ പേ​രി​ൽ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​വ​ർ​ക്ക് സ്ഥ​ല​ത്തി​ന്റെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ ര​ണ്ടി​ര​ട്ടി തു​ക മു​ൻ​കൂ​റാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തും. താ​ൻ മു​ന്നോ​ട്ടു​വെ​ച്ച ഈ ​നി​ർ​ദേ​ശ​ത്തെ സ​ർ​ക്കാ​റും അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​റ​ന്മു​ള​യി​ൽ ഇ​ൻ​ഫോ പാ​ർ​ക്ക്

ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള എ​ല്ലാ അം​ഗീ​കാ​ര​വും നേ​ടി​യെ​ടു​ത്ത​പ്പോ​ഴാ​ണ് സ​മ​രം ശ​ക്ത​മാ​യ​തും പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​തും. ആ​റ​ന്മു​ള​യി​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​ൻ​ഫോ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന് നാ​ട്ടു​കാ​ർ ഒ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ട്ടു​കാ​ർ​ക്ക് വേ​ണ്ടെ​ങ്കി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രും. ശ​ബ​രി റെ​യി​ൽ​പാ​ത എ​രു​മേ​ലി​യി​ൽ അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

പു​ന​ലൂ​ർ വ​രെ ശ​ബ​രി​പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ക​യും എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യും ചെ​യ്താ​ൽ പ​ത്ത​നം​തി​ട്ട​യു​ടെ ക​ണ​ക്ടി​വി​റ്റി വ​ർ​ധി​ക്കും. ഇ​തോ​ടെ നാ​ട്ടി​ൽ പു​തി​യ ഐ.​ടി സം​രം​ഭ​ങ്ങ​ളും തൊ​ഴി​ൽ​ദാ​യ​ക പ​ദ്ധ​തി​ക​ളും ഉ​ണ്ടാ​കും. ഇ​തി​ലൂ​ടെ മാ​ത്ര​മേ നി​ല​വി​ൽ വി​ദേ​ശ​ത്തേ​ക്ക് ന​ട​ക്കു​ന്ന കു​ടി​യേ​റ്റ​ത്തെ ത​ട​യാ​നാ​കൂ. മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും നാ​ട്ടി​ൽ ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. തി​രു​വ​ല്ല​യി​ൽ സ്കി​ൽ ട്രെ​യി​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും.

ബു​ദ്ധി​മു​ട്ടി​ല്ലാ​തെ നാ​ലു​വ​രി​പ്പാ​ത

ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യു​ടെ അ​ലൈ​ൻ​മെ​ന്റ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യെ സം​ബ​ന്ധി​ച്ച് പ​ദ്ധ​തി ഏ​റെ വി​ക​സ​ന സാ​ധ്യ​ത കൈ​വ​രി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തെ നാ​ലു​വ​രി​പ്പാ​ത പൂ​ർ​ത്തി​യാ​ക്കാ​നാ​കും.ദേ​ശീ​യ​പാ​ത 183എ​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലാ​ണ് ഇ​നി​യു​ള്ള​ത്. ബൈ​പാ​സു​ക​ൾ വി​ക​സി​പ്പി​ച്ച് പു​തി​യ പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കും. ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം.

ഭ​ര​ണി​ക്കാ​വ്-​മു​ണ്ട​ക്ക​യം റോ​ഡി​ന് വീ​തി കൂ​ട്ടു​ക​യും പു​തി​യ ഏ​ഴ് ബൈ​പാ​സു​ക​ൾ സ്ഥാ​പി​ക്ക​ലു​മാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.പ​ത്ത​നം​തി​ട്ട ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രും. ല​ഭി​ച്ച പ​ണം ലാ​പ്സാ​യ​ത​ല്ലാ​തെ വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ബാ​ങ്കി​ൽ കി​ട​ന്ന പ​ണ​ത്തി​ന്റെ പ​ലി​ശ ന​ഗ​ര​സ​ഭ തി​രി​ച്ച​ട​ക്കാ​തെ ഇ​നി ഫ​ണ്ടു ല​ഭി​ക്കി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

സം​ഘ​ട​ന ദൗ​ർ​ബ​ല്യം പ​രി​ഹ​രി​ക്കും

മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സി​ന്റെ സം​ഘ​ട​ന ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ണ്ടെ​ന്ന് ആ​ന്റോ ആ​ന്റ​ണി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റെ കൂ​ടി ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കും. ഡി.​സി.​സി പ്ര​സി​ഡ​ന്റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി ശ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​ന് ഒ​റ്റ​ക്കെ​ട്ടാ​യി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ക​ഴി​ഞ്ഞ​ത്.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ കി​ട്ടി​യ മേ​ൽ​ക്കൈ നി​ല​നി​ർ​ത്തു​മെ​ന്ന് ആ​ന്റോ ആ​ന്റ​ണി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട പ്ര​സ്​​ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ. ​ബി​ജു ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - India is made up of diversity-Pathanamthitta is the Miniature of the country -Anto Anthony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.