കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഭരണകക്ഷി നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍

അടൂർ: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അടൂർ കടമ്പനാട് വില്ലേജ് ഓഫീസർ അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (47)ന്റെ മരണത്തിന്റെ നിജസ്ഥിതി അറിയാൻ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. മനോജിന് അടുത്ത കാലത്തായി ഔദ്യോഗിക ജീവിത ഭീഷണിയും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നു. കടമ്പനാട് ഭാഗത്ത് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയക്കാർ സമ്മർദ്ദം സൃഷ്ടിച്ചിരുന്നുവെന്നും ഭരണ കക്ഷിയുടെ പ്രവർത്തകരിൽ നിന്നും മോശം അനുഭവം ഉണ്ടായതായും ബന്ധുക്കൾ ആരോപിച്ചു. മനോജ് മൂന്നു മാസം മുമ്പാണ് കടമ്പനാട് വില്ലേജ് ഓഫീസറുടെ ചുമതല ഏറ്റെടുത്തത്. തിങ്കളാഴ്ച രാവിലെ 10നാണ് വില്ലേജ് ഓഫീസർ കുടുംബമായി താമസിക്കുന്ന വീടിന്റെ ഒന്നാമത്തെ നിലയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Kadambanad Village officer's death; Family asks for speedy investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.